സ്ത്രീകള്‍ സൂക്ഷിക്കുക ഇനി പേടിക്കേണ്ടത് സ്തനാര്‍ബുദത്തെയല്ല! ശ്വാസകോശ അര്‍ബുദത്തെ

Cancer ,Women

സ്ത്രീകള്‍ ഇനി പേടിക്കേണ്ടത് സ്തനാര്‍ബുദത്തെയല്ല, ശ്വാസകോശ അര്‍ബുദത്തെ. ശ്വാസകോശ അര്‍ബുദം പുരുഷന്മാരേക്കൊള്‍ കൂടുതല്‍ സ്ത്രീകളിലാണെന്ന് കാന്‍സര്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനങ്ങല്‍ വ്യക്തമാക്കുന്നത്. 2030 ഓടെ ശ്വാസകോശ അര്‍ബുദം ബാധിച്ച് മരിക്കുന്നവരില്‍ 43% സ്ത്രീകളായിരിക്കും. എന്നാല്‍ ഇതേ കാലയളവില്‍ സ്‌നാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ശ്വാസകോശ അര്‍ബുദത്തില്‍ 11.2 ശതമാനം പേരാണ് മരിച്ചത്. എന്നാല്‍ 2030 ല്‍ 6.0 ശതമാനമായി വര്‍ധിക്കുമെന്നാണ് ഗവേഷകനായ മാര്‍ട്ടിനസ് സാഞ്ചസ് പറയുന്നത്. യൂറോപ്പ്, ഒഷ്യാനിയ എന്നിവിടങ്ങളിലാകും ഏറ്റവുമധികം മരണങ്ങള്‍ സംഭവിക്കുക. ഏറ്റവും കുറവ് മരണനിരക്ക് അമേരിക്കയിലും ഏഷ്യയിലുമായിരിക്കുമെന്നും പഠനങ്ങളില്‍ സൂചിപ്പിക്കുന്നു. 2030-ല്‍ ഓഷ്യാനയിലെ മരണനിരക്കില്‍ 2015നേക്കാള്‍ കുറയാനാണ് സാധ്യത. ഓഷ്യാനയില്‍ 2015ല്‍17.8 ശതമാനമായിരുന്ന മരണനിരക്ക്. 2030 ല്‍7.6 ശതമാനമായി കുറയും.

52 രാജ്യങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പഠനങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, ലോകത്ത് സ്തനാര്‍ബുദം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഒന്‍പത് ശതമാനമാണ് കുറവുണ്ടാവുകയെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2015ല്‍ 16.1 ശതമാനം സ്തനാര്‍ബുദ മരണങ്ങള്‍ ഉണ്ടായിരുന്നത്. 2030ല്‍ 14.7ശതമാനമായി കുറയും. ഏറ്റവുമധികം സ്തനാര്‍ബുദ മരണങ്ങള്‍ രേഖപ്പെടുത്തിയ യൂറോപ്പില്‍ അത് ഗണ്യമായി കുറയുമെന്നും ഏറ്റവും കുറവ് മരണം സംഭവിച്ചിരുന്ന ഏഷ്യയില്‍ മരണനിരക്ക് കൂടുമെന്നും ഗവേഷകര്‍ പറയുന്നു.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)