ഹോളിവുഡിനെ പിടിച്ചു കുലുക്കി വീണ്ടും ലൈംഗികാരോപണം; മോര്‍ഗന്‍ ഫ്രീമാന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് എട്ടു സ്ത്രീകള്‍

Morgan Freeman,World,Hollywood

കാലിഫോര്‍ണിയ: മീ ടൂ ക്യാപെയിനിനു പിന്നാലെ വീണ്ടും ഹോളിവുഡിനെ പിടിച്ചുകുലുക്കി ലൈംഗികാരോപണവുമായി സ്ത്രീകള്‍ രംഗത്ത്. ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് എട്ട് സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്.


സിഎന്‍എന്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് നിര്‍മ്മാണ സഹായികള്‍ മുതല്‍ ഫ്രീമാന്റെ സ്ഥാപനമായ റെവലേഷന്‍സ് എന്റര്‍ടെയ്ന്‍മെന്റിലെ ജീവനക്കാര്‍ വരെയുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളതെന്നാണ് വിവരം. അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുക, ശരീരത്തെക്കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുക, തുറിച്ചുനോട്ടം, തുണി ഉയര്‍ത്തല്‍ എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് സ്ത്രീകള്‍ ഫ്രീമാനെതിരേ ഉന്നയിക്കുന്നത്. സിഎന്‍എന്‍ അന്വേഷണത്തിന്റെ ഭാഗമായി 16 സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തി. ഇവരില്‍ എട്ടുപേരും പരാതി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

1996ല്‍ നിര്‍മ്മാതാവ് ലോറി മക്ക്രെറിയും മോര്‍ഗന്‍ ഫ്രീമാനും ചേര്‍ന്ന് ആരംഭിച്ചതാണ് റെവലേഷന്‍സ് എന്റര്‍ടെയ്ന്‍മെന്റ്. 2005ല്‍ മികച്ച സഹനടനുള്ള അക്കാഡമി പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള ഫ്രീമാന്‍, നിരവധി തവണ ഓസ്‌കര്‍ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട മഹാനായ അഭിനേതാവായാണ് അറിയപ്പെടുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)