ഭയക്കണോ വാട്‌സ്ആപ്പിനെ? അയക്കുന്ന സന്ദേശങ്ങള്‍ സുരക്ഷിതമല്ല; ആപ്പില്‍ നുഴഞ്ഞു കയറാനാകുമെന്നും കണ്ടെത്തല്‍

Whatsapp,Tech

വാട്‌സ്ആപ്പിന്റെ സുരക്ഷയെ ആശങ്കയിലാഴ്ത്തി പുതിയ പഠനറിപ്പോര്‍ട്ട്. വ്യാജ സന്ദേശങ്ങള്‍ മാത്രമല്ല, ഓരോരുത്തര്‍ അയക്കുന്ന സന്ദേശത്തിന്റെ സുരക്ഷയും വാട്‌സ്ആപ്പിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഈ വ്യാജ സന്ദേശ വ്യാപന പ്രശ്നത്തില്‍ പകച്ച് നില്‍ക്കുന്ന വാട്ട്സ്ആപ്പിന് മറ്റൊരു ഗുരുതര പ്രശ്നവും ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് ഇസ്രയേലിലെ സൈബര്‍ സുരക്ഷാ ഗവേഷണ കേന്ദ്രം.

ഗ്രൂപ്പുകള്‍ക്കോ വ്യക്തികള്‍ക്കോ അയക്കുന്ന സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കാണാന്‍ കഴിയില്ലെന്നതാണ് വാട്‌സ്ആപ്പ് പറയുന്നത് ഇതിനായി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ടെക്‌നോളജിയാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നുമാണ് വാട്‌സ് ആപ്പ് വാദിക്കുന്നത്.

എന്നാല്‍ രണ്ട് വ്യക്തികള്‍ തമ്മില്‍ അയക്കുന്ന സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കാണാമെന്നും അവര്‍ക്ക് സന്ദേശങ്ങള്‍ തിരുത്താന്‍ കഴിയുമെന്നുമാണ് ഇസ്രയേലിലെ സൈബര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടില്‍ നുഴഞ്ഞു കയറി മറ്റൊരാള്‍ക്ക് മെസേജ് അയക്കാന്‍ കഴിയുമെന്നും പഠനത്തില്‍ പറയുന്നു.

തെറ്റായ സന്ദേശങ്ങള്‍ അയക്കുന്നതിനും വ്യാജ സന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നതിനുമൊക്കെ ഇതുവഴി കഴിയും. നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ത്തുന്നതിനും ഹാക്കര്‍മാര്‍ക്ക് കഴിയും. അതുകൊണ്ടുതന്നെ സുഹൃത്തുകളില്‍ നിന്ന് അസ്വാഭാവികമായ സന്ദേശങ്ങള്‍ വന്നാല്‍ വിളിച്ച് അന്വേഷിച്ച ശേഷം മാത്രം മറുപടി നല്‍കണമെന്നുമാണ് ഇവര്‍ പറയുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)