വ്യാജ വാര്‍ത്തകള്‍ തടയാന്‍ വാട്‌സാപ്പിന്റെ കര്‍ശന നടപടി; ഫോര്‍വേര്‍ഡ് സന്ദേശങ്ങള്‍ക്ക് പരിധി നിശ്ചയിച്ചു

whatsapp,forward messages

വ്യാജ വാര്‍ത്തകളുടെ പേരില്‍ രാജ്യത്ത് അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി വാട്‌സാപ്പ് രംഗത്ത്. ഒരു മെസേജ് ഫോര്‍വേഡ് ചെയ്യുന്നതിന് പരിധി നിശ്ചയിക്കാനാണ് വാട്‌സാപ്പിന്റെ പുതിയ തീരുമാനം. വ്യാജവാര്‍ത്തകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ രണ്ടാമത്തെ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നടപടി.

വാട്‌സാപ്പില്‍ വരുന്ന സന്ദേശങ്ങള്‍ ഒരു ഉപയോക്താവിന് അഞ്ച് പേര്‍ക്ക് മാത്രമേ ഇനി ഫോര്‍വേഡ് ചെയ്യാനാകു. ഈ സംവിധാനം ആപിനൊപ്പം കൂട്ടിചേര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ടെക്‌സ്റ്റ്, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്.

വാട്‌സാപ്പിലുടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ രാജ്യത്തെ ആള്‍ക്കൂട്ട കൊലകള്‍ക്ക് വരെ കാരണമായതിനെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. നേരത്തെ വ്യാജ വാര്‍ത്തകളെ തടയുന്നതിനായി വാട്‌സ് ആപ് ഫോര്‍വേഡ് മെസേജുകള്‍ക്ക് മുകളില്‍ പ്രത്യേക ലേബല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി വാട്‌സ് ആപിന്റെ പുതിയ നീക്കം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)