വാട്‌സാപ്പ് അവതരിപ്പിക്കുന്നു സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ടിങ് ഫീച്ചര്‍; ഇനി വ്യാജ വാര്‍ത്തകള്‍ അയക്കുന്നവര്‍ കടുങ്ങും

whatsapp

കൊച്ചി: രാജ്യത്തുടനീളം വ്യാജ വാര്‍ത്തകളാല്‍ അക്രമങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തില്‍ തെറ്റായ സന്ദേശങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ക്കൊരുങ്ങുകയാണ് വാട്‌സാപ്പ്. നിയന്ത്രരണമില്ലാതെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വ്യാജ വാര്‍ത്തകളെ നിയന്ത്രിക്കാനൊരുങ്ങുന്നത്.

നടപടികളുടെ ഭാഗമായി വാട്‌സാപ്പ് സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ടിങ് ഫീച്ചര്‍' എന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കീനൊരുങ്ങുകയാണ്. ഈ പരീക്ഷണം സംബന്ധിച്ച ചിത്രങ്ങള്‍ വാബീറ്റല്‍ ഇന്‍ഫോ ആണ് പുറത്തു വിട്ടത്. എന്നാല്‍, എന്നു മുതലാണ് ഈ ഫീച്ചര്‍ ലഭ്യമാകുമെന്നതിന് തീരുമാനമായിട്ടില്ല.

ആന്‍ഡ്രോയിഡിലെ 2.18.204 ബീറ്റാ പതിപ്പിലാണ് പുതിയ സംവിധാനം പരീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ഫീച്ചറിലൂടെ വാട്‌സാപ്പിന് അകത്തുവെച്ച് തന്നെ ലിങ്കുകള്‍ സംശയാസ്പദമാണോ എന്ന് തിരിച്ചറിയാനുള്ള സൗകര്യമുണ്ട്. ഉപയോക്താക്കള്‍ക്ക് ഒരു ചുവന്ന ലേബല്‍ നല്‍കിയാണ് ഈ ലിങ്കുകള്‍ പ്രശ്‌നകാരിയാണെന്ന സൂചന നല്‍കുക.

ഈ ലിങ്ക് ഉപയോക്താക്കളെ ഒരു വ്യാജ വെബ്‌സൈറ്റിലേക്കാണോ റീഡയറക്ട് ചെയ്യുന്നത് എന്ന് വാട്‌സ്ആപ്പ് ഓട്ടോമാറ്റിക് ആയി തിരിച്ചറിയുന്നു. അതേസമയം, ഉപയോക്താവ് മുന്നറിയിപ്പ് കണ്ടിട്ടും ലിങ്ക് തുറന്നാല്‍ വാട്‌സ്ആപ്പ് രണ്ടാമതൊരു അറിയിപ്പുകൂടി നല്‍കും.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)