6300 കോടിയുടെ അഴിമതിയും 50ലേറെ ആളുകളുടെ ദുരൂഹമരണവും; ബിജെപി സര്‍ക്കാരിനെ വെട്ടിലാക്കിയ വ്യാപം അഴിമതി കേസ് പുറം ലോകത്തെ അറിയിച്ച വിവരാവകാശ പ്രവര്‍ത്തകനെ ജയിലിലടച്ചു

Vyapam scandal,India,Ashish Chaturvedi

ഭോപ്പാല്‍: മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെ ദുരൂഹതയുടെ നിഴലില്‍ നിര്‍ത്തിയ വ്യാപം അഴിമതിക്കേസ് പുറം ലോകത്തെ അറിയിച്ച വിവരാവകാശ പ്രവര്‍ത്തകന്‍ ആശിഷ് ചതുര്‍വേദിയെ ജയിലിലടച്ചു.
വ്യാപം പ്രവേശന പരീക്ഷ കുംഭകോണം ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന് തലവേദനയായി മാറിയിരുന്നു. ആശിഷ് ചതുര്‍വേദിയെ ഗ്വാളിയോര്‍ കോടതി 15 ദിവസത്തേക്കാണ് ജയിലിലടച്ചത്. 6300 കോടി രൂപയുടെ കൈക്കൂലിയും 50 അധികം ആളുകളുടെ ദുരൂഹമരണത്തിനും ഇടയാക്കിയ കേസ് വെളിച്ചത്ത് കൊണ്ടുവന്ന ചതുര്‍വേദിയെ കേസന്വേഷിക്കുന്ന പ്രത്യേക കോടതിയില്‍ യഥാസമയം ഹാജാരകാതിരുന്നതിനാണ് ശിക്ഷിച്ചത്.

വ്യാപം കേസിലെ സൂത്രധാരന്‍മാരിലൊരാളായ രാഹുല്‍ യാദവ് നല്‍കിയ കേസില്‍ കോടതിയിലെത്തി സത്യവാങ്മൂലം നല്‍കാന്‍ ചതുര്‍വേദിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഇത് അവഗണിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയക്കാരും മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമടക്കം പ്രതികളായിട്ടുള്ള കേസില്‍ ജീവന് ഭീഷണിയുണ്ട് എന്ന ചതുര്‍വേദിയുടെ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ പോലീസ് സംരക്ഷണം നല്‍കിയിരുന്നു.

പോലീസുമായി സൈക്കിളില്‍ പോകുന്ന ഇദ്ദേഹത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് അടക്കമുള്ള പരീക്ഷകളും സര്‍ക്കാരിന്റെ റിക്രൂട്ട് മെന്റ് പരീക്ഷകളും നടത്തുന്ന വ്യാവസായിക് പരീക്ഷാ മണ്ഡല്‍-വ്യാപം, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റിക്രൂട്ടിംഗ് ഏജന്‍സിയാണ്. 2005 മുതല്‍ നടന്ന എല്ലാ പരീക്ഷകളിലും കൈക്കൂലി വാങ്ങി അനര്‍ഹരെ പ്രവേശിപ്പിച്ച പരാതി ആദ്യമായി വെളിച്ചത്ത് കൊണ്ടുവന്ന ആളാണ് ചതുര്‍വേദി. 2013 മുതലാണ് കേസ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

പിന്നീട് കേസുമായി ബന്ധപ്പെട്ട 50ല്‍ അധികം, സാക്ഷികളടക്കമുള്ളവര്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ അസ്വഭാവികമായി കൊല്ലപ്പെട്ടത് ഈ കേസില്‍ ദുരൂഹത വര്‍ധിപ്പിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വരെ വ്യാപത്തിന്റെ പങ്കു പറ്റിയാണെന്നും ആരോപണമുയര്‍ന്നിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)