'വിജയ്‌യെ വെറുക്കാന്‍ കാരണങ്ങളൊന്നുമില്ല; അജിത്തിന്റെ സ്വഭാവം എനിക്ക് ഇഷ്ടമേയല്ല'; തുറന്നടിച്ച് വിശാല്‍; ഏറ്റുമുട്ടി ഇളയദളപതി-തല ആരാധകര്‍

Actor Vishal.,Actor Ajith,Actor Vijay,Tamil movies

വീണ്ടും തല-ഇളയദളപതി ആരാധകര്‍ ഏറ്റുമുട്ടലിന്റെ വക്കില്‍. തമിഴകത്തെ ഏറ്റവും ആരാധക സമ്പത്തുള്ള നടന്മാരാണ് തല അജിത്തും ഇളയ ദളപതി വിജയ്‌യും ഇരുവരുടെയും ആരാധകരും പരസ്പരം വെല്ലുവിളിക്കുന്നത് പതിവുമാണ്. ഇതിനിടെയാണ് എരിതീയില്‍ എണ്ണ പകരുന്ന നടപടി നടനും നിര്‍മ്മാതാവുമായ വിശാലിന്റെ ഭാഗത്തു നിന്നുമുണ്ടായതും.


കഴിഞ്ഞ ദിവസമാണ് വിശാല്‍ വികടന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആ വിവാദ പ്രസ്താവന നടത്തിയത്. തമിഴ് സിനിമയിലെ ചില പ്രമുഖ നടന്മാരുടെ ചിത്രങ്ങള്‍ കാണിച്ച് അവരില്‍ വിശാലിന് ഇഷ്ടപ്പെടാത്തത് എന്താണെന്ന് പറയാനായിരുന്നു അഭിമുഖം നടത്തിയ ആള്‍ ആവശ്യപ്പെട്ടത്. ദളപതി വിജയ്‌യുടെ ചിത്രമായിരുന്നു ആദ്യം കാണിച്ചത്. എന്നാല്‍ വിജയില്‍ തനിക്ക് ഇഷ്ടമില്ലാത്തതായി ഒന്നും തോന്നിയിട്ടില്ലെന്നും വിജയിനെ തനിക്കൊരുപാട് ഇഷ്ടമാണെന്നുമായിരുന്നു വിശാലിന്റെ മറുപടി.

 

'നല്ല ആത്മവിശ്വാസമുള്ളയാളാണ് വിജയ്. അദ്ദേഹത്തിന്റെ മൗനം ഒരുപാട് വാക്കുകള്‍ക്ക് തുല്യമാണ്. ധാരാളം വിമര്‍ശനങ്ങളാണ് വിജയ്ക്കെതിരേ ഉണ്ടായിരുന്നത്. വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ജോലി തന്നെ നിര്‍ത്തിപ്പോയേനെ. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് സൂപ്പര്‍ സ്റ്റാറായാണ് വിജയ് ഇന്ന് നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെയാണ് അഭിനന്ദിക്കേണ്ടത്.അദ്ദേഹത്തില്‍ എനിക്കിഷ്ടമില്ലാത്തതായി ഒന്നുമില്ല. '- വിശാല്‍ പറഞ്ഞു.


പിന്നീട് തല അജിത്തിന്റെ ചിത്രമായിരുന്നു കാണിച്ചത്. എന്നാല്‍ അജിത്തില്‍ തനിക്കിഷ്ടമില്ലാത്ത ഒരേയൊരു കാര്യം ആവശ്യ സമയത്ത് അജിത് ലഭ്യമാകില്ല എന്നതാണെന്ന് വിശാല്‍ വ്യക്തമാക്കി. 'വേണ്ട സമയത്ത് അജിത് ഒരിക്കലും ലഭ്യമാകില്ല. അതാണ് എനിക്ക് ഇഷ്ടമില്ലാത്തത്. ഞാന്‍ ഇക്കാര്യം അദ്ദേഹത്തിന്റെ പിആര്‍ഒ സുരേഷ് ചന്ദ്രയോട് പറഞ്ഞിട്ടുമുള്ളതാണ്. എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍ അജിത്തിനെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഈ സ്വഭാവം എനിക്ക് ഇഷ്ടമല്ല'-വിശാല്‍ തുറന്നടിച്ചു.

എന്നാല്‍ ഈ അഭിപ്രായം പുറത്തുവന്നതോടെ വിജയ്‌യുടെ ആരാധകര്‍ വിശാലിന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി പങ്കുവെച്ചു. ഇതു കണ്ട തല ഫാന്‍സിന് കലി കയറുകയും ചെയ്തു. ഏതായാലും താരത്തിന്റെ തുറന്നു പറച്ചില്‍ തമഴകത്ത് വന്‍ വാക്‌പോരിലേക്ക് വഴിതുറന്നിരിക്കുകയാണ.്


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)