വൈറസ് ബാധ; ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്ററിന്റെ അറിയിപ്പ്

twitter,Virus infection

വാഷിങ്ടണ്‍: പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതായും ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്നും ട്വിറ്ററിന്റെ അറിയിപ്പ്.

എന്നാല്‍ ഇതാരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ട്വിറ്റര്‍ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു.പാസ്‌വേര്‍ഡുകള്‍ മറച്ച് വെക്കുന്ന ഹാഷിങ്ങിലാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ പാസ്‌വേര്‍ഡുകള്‍ ഇന്റേണല്‍ ലോഗില്‍ മറയില്ലാതെ എഴുതിക്കാണിക്കുകയായിരുന്നു.

ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്റര്‍ തങ്ങളുടെ എല്ലാ ഉപയോക്താക്കളെയും അറിയിച്ചത്. എത്ര പാസ്‌വേര്‍ഡുകളെ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.

പാസ്‌വേര്‍ഡുകള്‍ ചോര്‍ന്നുവെന്ന അറിയിപ്പ് ലോകത്തെ ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്. ഒരാള്‍ പാസ്‌വേര്‍ഡ് അടിക്കുമ്പോള്‍ അത് മറച്ച് വെക്കുന്ന ടെക്‌നിക്കാണ് ട്വിറ്ററിന്റെ ഹാഷിങ്. ഇതിലാണ് തകരാറുണ്ടായത്.



Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)