നിരാശയോടെ ആരാധകരോട് മാപ്പ് ചോദിച്ച് വിരാട് കോഹ്‌ലി

virat kohli,IPL 2018,Sports

ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് പുറത്തായതില്‍ ഖേദം പ്രകടിപ്പിച്ച് നായകന്‍ വിരാട് കോഹ്‌ലി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് കോഹ്‌ലി ബംഗളൂരുവിന്റെ മോശം പ്രകടനത്തില്‍ ആരാധകരോട് മാപ്പ് ചോദിച്ചത്.


'പോയ സീസണ്‍ തങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായിരുന്നു, ഞങ്ങള്‍ കളിച്ച രീതി തങ്ങളെ ശരിക്കും നിരാശരാക്കുന്നു, ആരാധകരുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ സാധിക്കാതിരുന്നതില്‍ അഗാധമായ സങ്കടമുണ്ട് ' ട്വിറ്റര്‍ വീഡിയോയില്‍ ഐപിഎല്‍ റണ്‍വേട്ടയില്‍ നിലവില്‍ ആറാം സ്ഥാനത്തുള്ള കോഹ്‌ലി പറയുന്നു.

'ഇതെല്ലാം ജീവിതത്തിന്റെ ഓരോ ഭാഗങ്ങളാണ്, ജീവിതത്തില്‍ നമ്മള്‍ വിചാരിക്കുന്ന കാര്യങ്ങളെല്ലാം നമുക്ക് കിട്ടണമെന്നില്ല. അടുത്ത സീസണില്‍ മികച്ച പ്രകടനം നടത്താമെന്ന് പ്രതീക്ഷിക്കുന്നു'. കോഹ്ലി കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ 11ാം സീസണില്‍ 14 മത്സരങ്ങളില്‍ ആറ് എണ്ണത്തില്‍ മാത്രമാണ് ബംഗളൂരുവിന് ജയിക്കാനായത്. ഇതോടെ ആറാം സ്ഥാനത്താണ് കോഹ്ലിയുടെ ടീം ഫിനിഷ് ചെയ്തത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന തങ്ങളുടെ അവസാന മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫിലെത്താന്‍ മികച്ച സാധ്യതകള്‍ ഉണ്ടായിരുന്നെങ്കിലും മത്സരത്തില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.

 Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)