ക്രിക്കറ്റിലെയും ഫുട്‌ബോളിലെയും ഗ്ലാമര്‍ താരങ്ങള്‍ ഒരുമിച്ച്; കോഹ്‌ലി-ക്രിസ്റ്റിയാനോ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

Virat Kohli,Christiano Ronaldo

ക്രിക്കറ്റിലെ യുവരാജാവും ഫുട്‌ബോള്‍ രാജകുമാരനും ഒന്നിക്കുന്ന അപൂര്‍വ്വ വീഡിയോ പുറത്തിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ. കായിക പ്രേമികള്‍ ആനന്ദ പരകോടിയിലായിരിക്കും സംശയമൊന്നുമില്ല തന്നെ. എന്നാല്‍ അതുതന്നെയാണ് ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുന്നത്.


ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും ഫുട്ബോള്‍ ലോകത്തെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഒരുമിച്ച ഒരു പരസ്യ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അമേരിക്കന്‍ ടൂറിസ്റ്റര്‍ എന്ന അന്താരാഷ്ട്ര ബാഗ് നിര്‍മ്മാണ കമ്പനിയുടെ പരസ്യത്തിലാണ് ലോകത്തെ രണ്ട് സൂപ്പര്‍താരങ്ങള്‍ അണി നിരന്നത്. പരസ്യത്തില്‍ ക്രിക്കറ്റും ഫുട്ബോളും ഇല്ലെങ്കിലും കായികതാരങ്ങള്‍ തന്നെയാണ് കൗതുകപൂര്‍വ്വം വീഡിയോ ഷെയര്‍ ചെയ്യുന്നതും.

വിമാനത്താവളത്തില്‍ ബാഗേജ് പരിശോധനയ്ക്ക് ബാഗ് വെക്കാന്‍ പറയുമ്പോള്‍ ബാഗിനൊപ്പം സ്‌കാനറിലേക്ക് റൊണാള്‍ഡോയും കയറുന്നതാണ് പരസ്യത്തിന്റെ തുടക്കം. ഇതിനിടയില്‍ കോഹ്‌ലിയും സമാന രൂപത്തില്‍ എതിര്‍ ദിശയില്‍ വരുന്നതും പരസ്യത്തില്‍ കാണാം

കോഹ്ലി റൊണാള്‍ഡോയെ കൈവീശികാണിക്കുമ്പോള്‍ റൊണാള്‍ഡോയും കൈവീശുന്നുണ്ട്. സംഗതി പരസ്യത്തിലാണെങ്കിലും തങ്ങളുടെ പ്രിയ താരങ്ങളെ ഒരുമിച്ചു കണ്ട ആഹ്ലാദത്തിലാണ് ഇരു താരങ്ങളുടെയും ആരാധകര്‍. വീഡിയോ ഏതായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

 Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)