മകന്‍ മറ്റൊരുവീട് വെച്ച് താമസം മാറിയതോടെ തനിച്ചായ ദമ്പതികള്‍ തമ്മില്‍ വഴക്ക് സ്ഥിരം; തര്‍ക്കത്തിനിടെ തള്ളിയിട്ട ഭാര്യ തലയിടിച്ചു വീണു മരിച്ചു; പരിഭ്രാന്തനായതോടെ മൃതദേഹം ഒളിപ്പിച്ചു, പിന്നീട് കത്തിച്ചുകളഞ്ഞു; 89കാരിയെ 91കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തിയതിനു പിന്നില്‍

Kerala,Crime,Vellikulangara case

കൊടകര: ഭാര്യയെ തള്ളിയിട്ടു കൊന്നു മൃതദേഹം ചിതയൊരുക്കി കത്തിച്ച കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വെള്ളിക്കുളങ്ങര കമലക്കട്ടി മുക്കാട്ടുകരയില്‍ കൊച്ചുത്രേസ്യയെ (89) കൊലപ്പെടുത്തി കത്തിച്ച കേസില്‍ ഭര്‍ത്താവ് ചെറിയക്കുട്ടിയെ (91) ആണ് വെള്ളിക്കുളങ്ങര എസ്‌ഐ എസ്എല്‍ സുധീഷും സംഘവും അറസ്റ്റ് ചെയ്തത്. ദമ്പതികള്‍ തമ്മില്‍ മാസങ്ങളായി സ്ഥിരം വഴക്കായിരുന്നെന്നും മാനസികമായി അകല്‍ച്ചയിലായിരുന്നെന്നും പോലീസ് പറഞ്ഞു. ഇളയ മകന്‍ ജോബിയോടൊപ്പമായിരുന്നു കൊച്ചുത്രേസ്യയും ചെറിയക്കുട്ടിയും താമസിച്ചിരുന്നത്.
ഇതിനിടെ പുതിയ വീടുവച്ചു ജോബിയും കുടുംബവും രണ്ടു മാസം മുന്‍പു താമസം മാറ്റിയതിനെ തുടര്‍ന്ന് ഇവര്‍ തനിച്ചായി.

നിസാര പ്രശ്‌നങ്ങള്‍ക്ക് പോലും ദമ്പതികള്‍ വഴക്കിടുന്നതും ഇതോടെ പതിവായി. സംഭവത്തെക്കുറിച്ചു പാലീസ് പറയുന്നതിങ്ങനെ: 26ന് രാത്രി വീടിന്റെ മുകള്‍നിലയില്‍ ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും ചെറിയക്കുട്ടി കൊച്ചുത്രേസ്യയെ തള്ളിയിടുകയും ചെയ്തു. അലമാരയില്‍ തലയടിച്ചു വീണ കൊച്ചുത്രേസ്യയെ വടി കൊണ്ട് അടിച്ചു. ചോര വാര്‍ന്നു മരിച്ചതോടെ പരിഭ്രാന്തനായ ചെറിയകുട്ടി മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഒളിപ്പിച്ചു. അന്വേഷിച്ചവരോടു കൊച്ചുത്രേസ്യ മകളുടെ വീട്ടിലേക്കു പോയെന്നായിരുന്നു മറുപടി.


27നു രാത്രി മൃതദേഹം മുകള്‍നിലയില്‍ നിന്നു താഴേക്കിടുകയും വീടിനു പിന്നിലെ ഷെഡിനരികെ ചകിരിയും വിറകും ഉപയോഗിച്ച് കത്തിക്കുകയും ചെയ്തു. കൊച്ചുത്രേസ്യയുടെ ആറു പവന്റെ മാലയും വളകളും ഒന്നരക്കിലോമീറ്റര്‍ അകലെ ഇത്തനോളി പ്രദേശത്തെ ഇവരുടെ പറമ്പില്‍ കുഴിച്ചിട്ടു. അമ്മയെ കാണാനില്ലെന്നു മകന്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പോലീസിന്റെ അന്വേഷണത്തില്‍ വീടിനു പിന്‍വശത്ത് എന്തോ കത്തിക്കരിഞ്ഞതായി കണ്ടെത്തി. തലയോടിന്റെ ഭാഗവും ചെറിയ അസ്ഥികളും കണ്ടെടുത്തു. കൊലപ്പെടുത്താന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും തള്ളിയിട്ടപ്പോള്‍ സംഭവിച്ചതാണന്നും പ്രതി പറഞ്ഞു. ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷ്, സിഐ കെ സുമേഷ്, കൊടകര എസ്‌ഐ കെകെ ബാബു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)