മലയാളി പെണ്‍കുട്ടിയായി തിളങ്ങി സണ്ണി ലിയോണ്‍; വീരമഹാദേവിയുടെ ഫസ്റ്റ്‌ലുക്ക് വൈറലാകുന്നു

Veeramahadevi movie, Sunny leone

ആദ്യമായി ഒരു ചരിത്ര സിനിമയുടെ ഭാഗമായതിന്റെ ത്രില്ലിലാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഇതിനിടെ സണ്ണി മലയാളത്തില്‍ അരങ്ങേറുന്ന ചിത്രം കൂടിയായ വീരമഹാദേവിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. മലയാളം തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന ഈ ബിഗ്ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് വിസി വടിവുടയാനാണ്. ചിത്രത്തില്‍ ഒരു പോരാളിയായിട്ടാണ് സണ്ണി ലിയോണ്‍ എത്തുന്നത്. സ്റ്റീഫ്‌സ് കോര്‍ണര്‍ ഫിലിംസിനുവേണ്ടി, പൊന്‍സെ സ്റ്റിഫന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിനുവേണ്ടി നൂറ്റമ്പത് ദിവസത്തെ ഡേറ്റാണ് സണ്ണി നല്‍കിയിരിക്കുന്നത്.


ആദ്യമായി ഒരു ചരിത്ര സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് സണ്ണി ലിയോണ്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 'ഈ സിനിമ കഴിഞ്ഞ ശേഷമേ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുന്നുള്ളു. ആദ്യമായാണ് ഒരു ചരിത്ര സിനിമ ചെയ്യുന്നത്. അതും, ഒരു തനി മലയാളി പെണ്‍കുട്ടിയായി. ഒരുപാട് കാലമായി ഞാന്‍ പ്രതീക്ഷിച്ച വേഷമാണിത്. കളരി അഭ്യാസവും, വാള്‍ പയറ്റും അറിയാവുന്ന ഒരു തന്റേടിയായ പെണ്‍കുട്ടി'-സണ്ണി പറയുന്നു.

 

 

സണ്ണി ലിയോണ്‍ ചിത്രത്തെകുറിച്ച് പറഞ്ഞ വാക്കുകള്‍. കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ ഇതിവൃത്തം. യന്തിരന്‍, ബാഹുബലി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗ്രാഫിക്‌സ് ഒരുക്കിയ സംഘമാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സണ്ണി ലിയോണിനോപ്പം, നാസര്‍, ബാഹുബലിയിലെ വില്ലനായ നവദീപ് തുടങ്ങിയവരും പ്രാധാന വേഷത്തിലെത്തുന്നു. കേരളത്തില്‍ ചാലക്കുടിയാണ് പ്രധാന ലൊക്കേഷന്‍.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)