സര്‍ക്കാര്‍ ഭൂമി കൈമാറ്റ വിവാദം; ഭൂവുടമയെ നേരിട്ട് കണ്ടിട്ടില്ല; നടപടി ഭൂവിനിയോഗ നിയമപ്രകാരമെന്നും ദിവ്യ എസ് അയ്യര്‍

Divya S Iyer,Kerala,Varkkala Land scam

തിരുവനന്തപുരം: വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി സബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍. വര്‍ക്കലയില്‍ സ്വകാര്യവ്യക്തിക്കു ഭൂമി നല്‍കിയെന്ന വിവാദത്തില്‍ നടപടിയെടുത്തത് ഭൂവിനിയോഗ നിയമം അനുസരിച്ചാണെന്നു സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഭൂവുടമയെ നേരിട്ടു കണ്ടിട്ടില്ലെന്നും പരാതിയുള്ളവര്‍ക്കു ലാന്‍ഡ് റവന്യു കമ്മീഷണറെ സമീപിക്കാമെന്നും അവര്‍ പറഞ്ഞു.


റവന്യൂ വകുപ്പ് ഏറ്റെടുത്ത 27 സെന്റ് കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്തുകൊണ്ട് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയ നടപടിയാണ് വിവാദമായത്.

വി ജോയ് എംഎല്‍എയാണ് വിഷയത്തില്‍ പരാതിയുമായി രംഗത്തെത്തിയത്. പരാതി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറുകയായിരുന്നു. ഇതിനു പിന്നാലെയാണ് വിവാദഭൂമി കൈമാറ്റത്തിന് കമ്മീഷണര്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതുവരെ സ്റ്റേ നല്‍കിയിരിക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)