'നിന്നെ ഞാന്‍ വിവാഹം കഴിക്കാം'; എങ്കെ വീട്ട് മാപ്പിളൈ റിയാലിറ്റി ഷോയിലൂടെ പെണ്‍കുട്ടികളെ പറ്റിച്ച ആര്യയെ പരസ്യമായി ട്രോളി വരലക്ഷ്മി

Actor Arya,Actor Vishal,Actress Varalakshmi,Entertainmwnt

മലയാളി പെണ്‍കുട്ടികളും പങ്കെടുത്ത എങ്കെ വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോ തെന്നിന്ത്യയില്‍ വലിയ ചര്‍ച്ചയായിരുന്നു. നടന്‍ ആര്യ സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെുക്കാന്‍ സംഘടിപ്പിച്ച ഷോ അവസാനിച്ചിട്ടും ആര്യ ആരെയും വിവാഹം കഴിക്കാന്‍ കൂട്ടാക്കാതിരുന്നത് വലിയ വിവാദമായിരുന്നു.

ഇനിയും കെട്ടടങ്ങാത്ത വിവാദങ്ങള്‍ക്കിടെ, ഷോയില്‍ നിന്ന് ആരെയും തെരഞ്ഞെടുക്കാന്‍ കഴിയാതിരുന്ന ആര്യയെ താന്‍ വിവാഹം കഴിക്കാമെന്ന് വിശാലിന്റെ കാമുകി വരലക്ഷ്മിയുടെ വാഗ്ദാനം. ഏതായാലും സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. മിസ്റ്റര്‍ ചന്ദ്രമൗലി എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെയാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. ഓഡിയോ റിലീസിന് വരലക്ഷ്മിയുടെ കാമുകന്‍ വിശാലും എത്തിയിരുന്നു. സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടെ ആര്യയുടെ വിവാദ റിയാലിറ്റി ഷോ എങ്കെ വീട്ട് മാപ്പിളൈയെ കുറിച്ചും സംസാരമുണ്ടായി.


അപ്പോഴാണ് വേദിയില്‍ വച്ച് ആര്യ നിന്നെ ഞാന്‍ വിവാഹം കഴിക്കാമെന്ന് വരലക്ഷ്മി കളിയാക്കി പറഞ്ഞത്. അത് ആര്യയ്ക്കും തോന്നണ്ടേ ഇനി വിശാല്‍ ഒന്നു ശ്രദ്ധിക്കേണ്ടി വരുമെന്നുമായിരുന്നു അവതാരകന്റെ രസകരമായ മറുപടി. അതേസമയം എങ്ക വീട്ടു മാപ്പിളയെപ്പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ആര്യയെ ട്രോളിക്കൊണ്ടായിരുന്നു വിശാലിന്റെ വാക്കുകള്‍.


എങ്ക വീട്ടു മാപ്പിളയുടെ സീസണ്‍ 2 കല്യാണത്തിനു ശേഷം ആരംഭിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഷോ സത്യസന്ധമായിരുന്നുവോ അല്ലെങ്കില്‍ മറ്റുള്ളവരെ കബളിപ്പിക്കുന്നതായിരുന്നോ എന്നൊന്നും എനിക്കറിയല്ല. ആര്യയുടെ മനസ്സില്‍ എത്രത്തോളം സത്യമുണ്ടായിരുന്നു എന്നും എനിക്കറിയില്ല. അതിന് ഉത്തരം പറയേണ്ടത് ആര്യയാണ്. ഞാന്‍ അല്ല. വിശാല്‍ പറഞ്ഞു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)