പ്രണയിച്ച പെണ്‍കുട്ടിയെ പറ്റിച്ച് അഞ്ചര പവന്‍ തട്ടിയതും എംബിബിഎസ് സീറ്റ് തട്ടിപ്പും ഉള്‍പ്പടെ അമ്പതോളം കേസുകളില്‍ പ്രതികള്‍; ഒടുവില്‍ വലപ്പാട്ടെ യുവതട്ടിപ്പ് സംഘത്തെ പോലീസ് വലയിലാക്കി

Kerala Police,Valappad fraud gang,Crime,Kerala

തൃശൂര്‍: മൂന്നോളം സ്‌റ്റേഷനുകളിലായി അമ്പതോളം കേസുകളില്‍ പ്രതികളായ വലപ്പാട്ടെ യുവാക്കള്‍ ഒടുവില്‍ പോലീസ് പിടിയില്‍. കെപ്പമംഗലം സ്വദേശി അബ്ദുള്‍സലാമിനേയും വാടാനപ്പള്ളി സ്വദേശി റഫീഖിനേയുമാണ് പിടികൂടിയത്. വലപ്പാട് കോതക്കുളത്ത് വെച്ചാണ് പണം തട്ടിപ്പുസംഘം അറസ്റ്റിലായത്. പലരീതിയില്‍ സംസ്ഥാന വ്യാപകമായി ആളുകളെ പറ്റിച്ച് പണം തട്ടിയെടുക്കുന്നവരാണ് അറസ്റ്റിലായ ഈ രണ്ടു യുവാക്കളുമെന്ന് പോലീസ് പറഞ്ഞു.


വലപ്പാട് കോതക്കുളത്തെ കാറ്ററിങ് സ്ഥാപന ഉടമയാണ് ഏറ്റവും ഒടുവിലായി ഇവര്‍ക്കെതിരെ പരാതിയുമായി പോലീസിനെ സമീച്ചത്. വലിയൊരു കാറ്ററിങ് ഓര്‍ഡര്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് യുവാക്കള്‍ സൗഹൃദം സ്ഥാപിച്ചത്. മുപ്പതിനായിരം രൂപ ആവശ്യപ്പെട്ടു. ഈ തുക നേരിട്ടെത്തി കൈപ്പറ്റി. പിന്നെയും പണം ആവശ്യപ്പെട്ടപ്പോള്‍ സംശയമായി. ഓഫിസിലേക്ക് വിളിച്ചുവരുത്തി തടഞ്ഞുവച്ച് പോലീസിനെ വിളിച്ചപ്പോള്‍ ഇവര്‍ രക്ഷപ്പെട്ടു. പിന്നെ, പോലീസ് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്‍സലാമിനേയും റഫീഖിനേയും പിടികൂടിയത്.

കാട്ടൂര്‍, ഇരിങ്ങാലക്കുട, മതിലകം സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ നിലവിലുള്ളത് നാലുകേസുകള്‍. പ്രണയിച്ച പെണ്‍കുട്ടിയെ കബളിപ്പിച്ച് അഞ്ചര പവന്‍ തട്ടിയത് ഉള്‍പ്പെടെ അന്‍പതോളം പരാതികള്‍ പുറത്തുവന്നു. ആലപ്പുഴയില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയതും ഇതേ യുവാക്കളാണെന്ന് പോലീസ് അറിയിച്ചു. വലപ്പാടിന് പുറമേ ആലപ്പുഴ, അന്തിക്കാട്, കൊടുങ്ങല്ലൂര്‍, എറണാകുളം, ചാവക്കാട് സ്റ്റേഷനുകളില്‍ ഒട്ടേറെ പരാതികളാണ് ഇവര്‍ക്കെതിരെയുള്ളത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)