ലോകത്തെ പേടിപ്പിച്ച് വിറപ്പിക്കുന്ന 'വലാക്'...! ഇരുളില്‍ ഭയപ്പെടുത്തുന്ന ആ മുഖം ഒടുവില്‍ വെളിപ്പെടുന്നു

Valak is ,back in The Nun, The Conjuring's ,demonic menace

ന്യൂയോര്‍ക്ക്: വലാക് പേരും രൂപവും ലോകത്തിന് സുപരിചിതമെങ്കിലും ആ മുഖം മാത്രം ഇന്നും ജനത തേടുകയാണ്. ലോകത്തെ ഭയപ്പെടുത്തികൊണ്ട് ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുന്ന ദ് നണ്‍ സിനിമയിലെ കന്യസ്ത്രീ പ്രേതം. ഇരുട്ടില്‍ പതിയിരുന്ന് ഭയപ്പെടുന്ന മുഖവുമായി പെട്ടെന്ന് പ്രത്യക്ഷവും അപ്രത്യക്ഷമാകുന്ന വാലകിന്റെ യഥാര്‍ത്ഥ മുഖം അങ്ങനെ വെളിപ്പെടുകയാണ്.

കണ്‍ജുറിങ് 2 എന്ന ചിത്രത്തിലാണ് ഈ പ്രേതം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ചിത്രം വന്‍ വിജയമായതോടെ വലാകിനെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം ചെയ്യാന്‍ കണ്‍ജുറിങ് അണിയറക്കാര്‍ തീരുമാനം എടുക്കുകയായിരുന്നു. അമേരിക്കന്‍ നടിയായ ബോണി ആരണ്‍സിനെയാണ് വലാക്കിനെ അവതരിപ്പിക്കുന്നത്. ബോണിയുടെ മുഖത്തിന്റെ പ്രത്യേക ആകൃതി കാരണം സിനിമാരംഗത്ത് തിളങ്ങില്ലെന്ന് നിരവധി പേര്‍ അവരോട് പറഞ്ഞിട്ടുണ്ട്.

പക്ഷേ ഇതേ മുഖം കൊണ്ടാണ് ബോണി ആരാധകരെ ഭയപ്പെടുത്തിയത്. തന്റെ നീണ്ട വലിയ മൂക്ക് കാരണം നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബോണി പറയുന്നു. വലാക് എന്ന കഥാപാത്രം താന്‍ വളരെയധികം ആസ്വദിച്ചുവെന്നും ബോണി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് റൊമാനിയയില്‍ നടന്ന ഒരു കന്യാസ്ത്രീയുടെ ദുരൂഹ സാഹചര്യത്തിലുണ്ടായ മരണമാണ് ദ് നണിലെ മുഖ്യ പ്രമേയം.

കണ്‍ജുറിങ്ങില്‍ മാത്രമല്ല, ഡിയര്‍ ഗോഡ്, ഷാലോ ഹോള്‍, റിസ്റ്റ്കട്ടേഴ്സ്: എ ലവ് സ്റ്റോറി, ഐ നോ ഹു കില്‍ഡ് മി, ഹെല്‍ റൈഡ്, ഡ്രാഗ് മി ടു ഹെല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബോണി വേഷമിട്ടിട്ടുണ്ട്. പ്രിന്‍സസ് ഡയറീസിലും ബോണി വേഷമിട്ടിട്ടുണ്ട്.

 

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)