കൃത്യ സമയത്ത് ജോലിക്കെത്താന്‍ യുവാവ് നടന്നത് 32 കിലോമീറ്റര്‍; സ്വന്തം കാര്‍ സമ്മാനിച്ച് ബോസ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ceo gifted his car

ജോലിക്കെത്തേണ്ട ആദ്യ ദിവസത്തിന്റെ തലേന്ന് വാള്‍ട്ടറിന്റെ കാര്‍ ബ്രേക്ക് ഡൗണായി. എന്നാല്‍ അതു കാര്യമാക്കാതെ ജോലിക്കെത്തണമെന്നായിരുന്നു വാള്‍ട്ടറിന്റെ തീരുമാനം. പിറ്റേന്ന് രാവിലെ വാള്‍ട്ടര്‍ കാര്‍ ഉപേക്ഷിച്ച് നടക്കാന്‍ തുടങ്ങി. അലബാബയില്‍ നിന്നും 32 കിലോമീറ്റര്‍ നടന്ന വാള്‍ട്ടര്‍ പെല്‍ഹാമിലെ തന്റെ ജോലി സ്ഥലത്തെത്തി.

വാള്‍ട്ടര്‍ നടന്നാണ് ഓഫീസിലെത്തിയതെന്ന കാര്യം ആരും ശ്രദ്ധിച്ചില്ല. പക്ഷേ കമ്പനിയുടെ സിഇഒ ലൂക്ക് മാര്‍ക്കലിന്‍ ഇക്കാര്യം മനസ്സിലാക്കി. ഒരു രാത്രി മുഴുവന്‍ നടന്നാണ് വാള്‍ട്ടര്‍ ജോലിക്കായി ഓഫീസിലെത്തിയതെന്ന് മനസ്സിലാക്കിയ ലൂക്ക് യുവാവിന്റെ പ്രവൃത്തിയില്‍ ആകൃഷ്ടനായി സ്വന്തം കാര്‍ യുവാവിന് നല്‍കിയാണ് സന്തോഷം വങ്കുവച്ചത്.

വാള്‍ട്ടറിനെയും ലൂക്കിനെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. ജീവനക്കാരന് സ്വന്തം കാര്‍ സമ്മാനിച്ച സിഇഒയ്ക്കും ജോലിയോട് ആത്മാര്‍ത്ഥ കാട്ടിയ യുവാവിനും കൈയ്യടികളാണ് ലോകത്തിന്റെ പല ഭാഗത്തുനിന്നും ഉയരുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപും സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കോളേജ് വിദ്യാര്‍ത്ഥിയായ വാള്‍ട്ടര്‍ ഒറ്റ രാത്രി കൊണ്ട് 20 മൈലുകളാണ് താണ്ടിയത്. ഫെയ്‌സ്ബുക്കിലെ കുറിപ്പിലൂടെയാണ് വാള്‍ട്ടര്‍ കാല്‍നടയായി ഓഫിസിലെത്തിയ വിവരം സിഇഒ മാര്‍ക്ലിന്‍ മനസ്സിലാക്കിയത്.Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)