യുഎഇയിലെ പൊതുമാപ്പ്: അഞ്ചു ദിവസം കൊണ്ട് പിഴയായി ലഭിച്ചത് 20 കോടിയിലേറെ; 2459 പേര്‍ക്ക് മോചനം

UAE,Dubai,UAE Amnesty 2018,Pravasam

ദുബായ്: യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടര്‍ന്ന് ഒട്ടേറെ വിദേശികള്‍ക്ക് ആശ്വാസം. ദുബായിയിലെ അല്‍ അവീര്‍ സേവന-കേന്ദ്രത്തില്‍ നിന്നും 5 ദിവസം കൊണ്ട് 2459 പേര്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് (ഔട്ട് പാസ്) ലഭിച്ചു. ഈ കാലയളവില്‍ താമസ വിസ പുതുക്കിയത് 3422 പേരാണ്. ആഗസ്റ്റ് ഒന്ന് മുതല്‍ ഈ മാസം ഏഴ് വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്.

അതേസമയം, അല്‍ അവീര്‍ സേവന-കേന്ദ്രത്തില്‍ നിന്നു മാത്രം പിഴയായി നേടിയത് 20 കോടിയോളം രൂപ (പത്ത് മില്യന്‍ ദിര്‍ഹമിലധികം )യാണെന്ന് കണക്ുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്രത്തിന്റെ പ്രത്യേക ചുമതലയുള്ള ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗൈത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കണക്കുകള്‍ വ്യക്തമാക്കിയത്.


പൊതുമാപ്പ് ദിനങ്ങളില്‍ പുതിയ സ്‌പോണ്‍സറെ കണ്ടത്തി വിസയിലേക്ക് മാറാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിക്കരിച്ചത് 2107 പേരാണ്. അതിനൊപ്പം തന്നെ 2809 അപേക്ഷകര്‍ വിവിധ അമര്‍ സെന്ററുകളില്‍ വഴി പൊതുമാപ്പിന്റെ സേവനം തേടി.

എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യത്തില്‍ നിന്ന് പുറത്തു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന എക്‌സിറ്റ് പെര്‍മിറ്റിന്റെ കാലാവധി 21 ദിവസമാണെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗൈത്ത് വ്യക്തമാക്കി. ഇതിന് മുന്‍പ് തന്നെ ആളുകള്‍ അവരുടെ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.


പൊതുമാപ്പിന്റെ ആദ്യ ദിവസം തന്നെ 1534 അപേക്ഷകരാണ് കേന്ദ്രത്തില്‍ എത്തിയത്. രണ്ടാം ദിവസം എത്തിയത് 2464 പേരാണ്. പൊതുമാപ്പിന്റെ സേവനങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങളോടെയാണ് അവീറിലെ ആംനസ്റ്റി സെന്ററില്‍ ഒരുക്കിയിട്ടുള്ളത്.

അവീറിലെ പൊതുമാപ്പ് സേവന കേന്ദ്രം രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ പൊതുമാപ്പ് സേവനം ലഭ്യമാവില്ല. 'താമസ രേഖകള്‍ ശരിയാക്കി ജീവിതം സുരക്ഷിതമാക്കൂ' എന്ന സന്ദേശത്തില്‍ ആരംഭിച്ച പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വേണ്ടി വിവിധ രാജ്യക്കാരാണ് അവീറിലെ കേന്ദ്രത്തില്‍ ദിവസേനെ എത്തുന്നത്.

സായിദ് വര്‍ഷാചരണത്തോടനുബന്ധിച്ചാണ് വിവിധ കാരണങ്ങളാല്‍ താമസ-കുടിയേറ്റ രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ക്ക് സഹായകരമായി രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമ ലംഘര്‍ക്ക് പിഴയെ മറ്റു ശിക്ഷാനടപടികളെ ഇല്ലാതെ തന്നെ സുഗമമായി അവരുടെ താമസ രേഖകള്‍ ഇവിടെ നിന്ന് കൊണ്ട് തന്നെ ശരിയാകാനും. ഇതിനു കഴിഞ്ഞില്ലെങ്കില്‍ ആളുകള്‍ക്ക് അവരുടെ സ്വദേശത്തോക്ക് മടങ്ങാന്‍ കഴിയുന്ന രീതിയിലാണ് പൊതുമാപ്പിന്റെ നടപടി ക്രമങ്ങള്‍ ഉള്ളതെന്ന് ബ്രിഗേഡിയര്‍ ജനറല്‍ പറഞ്ഞു.ഇത്തവണ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിപുലമായ സൗകര്യങ്ങളാണ് അവീറില്‍ ഏര്‍പ്പെടുത്തിട്ടുള്ളത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി രണ്ട് വലിയ ടെന്റുകളിലാണ് സേവനങ്ങള്‍ നല്‍കുതെന്നും അദ്ദേഹം അറിയിച്ചു.

അനധികൃത താമസകാര്‍ക്ക് പദവി ശരിയാക്കി രാജ്യത്ത് തുടരാനും അവരുടെ സ്വദേശത്തേക്ക് മടങ്ങാനുമുള്ള സുവര്‍ണ്ണാവസരമാണ് ഇത്തവണത്തെ പൊതുമാപ്പ് മുന്നോട്ടു വെക്കുന്നത്. അതുകൊണ്ട് തന്നെ നിയമ ലംഘര്‍ക്ക് പദവി ശരിയാക്കി സ്വയം സംരക്ഷിക്കാം. എല്ലാം താമസ രേഖ പിഴകളില്‍ നിന്ന് മുക്തമാകാം. രാജ്യത്തക്ക് തിരിച്ചുവരവ് നിഷേധിക്കുന്ന സ്റ്റാമ്പ് പതിക്കാതെ തന്നെ രാജ്യത്തില്‍ നിന്ന് പുറത്തുപോകാം. മടങ്ങിയവര്‍ക്ക് ഉടന്‍ യുഎഇ-യിലേക്ക് തന്നെ തിരിച്ചെത്താം .ഇവിടെ നിന്ന് കൊണ്ട് തന്നെ പുതിയ വിസയിലേക്ക് മാറാം. കൂടാതെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വെര്‍ച്വല്‍ ലേബര്‍ മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ ജോലി അവസരവുമുണ്ട്. അതിനൊപ്പം തന്നെ താല്‍ക്കാലിക താമാസാനുമതിയും ലഭ്യമാവും .ഈ അവസരങ്ങള്‍ എല്ലാം ഉപയോഗപ്പെടുത്തി നിയമ ലംഘകര്‍ അവരുടെ താമസ രേഖകള്‍ എത്രയും വേഗത്തില്‍ ശരിയാക്കണമെന്ന് അധിക്യതര്‍ അഭ്യര്‍ത്ഥിച്ചു.

അവീറില്‍ എത്താന്‍ ആര്‍ടിഎ പ്രത്യേക ബസ് സര്‍വീസുകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. ചെലവ് കുറഞ്ഞ ഭക്ഷണശാല, ക്ലിനിക്ക് സൗകര്യം, സൗജന്യ കുടിവെള്ളം, ജ്യൂസ് എന്നിവ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും പൊതുമാപ്പ് നല്‍കുന്ന ടെന്റില്‍ സേവനസന്നദ്ധരാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)