ലോകവേദിയില്‍ രാജ്യത്തിന് അഭിമാനമായി കരുത്തുറ്റ വനിതകള്‍; ബീജിംഗില്‍ താരമായി സുഷമ സ്വരാജും നിര്‍മല സീതാരാമനും

Shanghai Cooperation Organisation ,sushamaswaraj,nirmala sitharaman

ന്യൂഡല്‍ഹി: ബീജിംഗ് ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ലോകത്തിന് മുന്നില്‍ രാജ്യത്തിന് അഭിമാനമായി ഇന്ത്യയുടെ കരുത്തുറ്റ വനിതകള്‍. ഉച്ചകോടിയില്‍ നിന്ന് പകര്‍ത്തിയ രണ്ട് ചിത്രങ്ങളിലെ ഏക സ്ത്രീപ്രതിനിധികള്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുമാണ്. പരിപാടിക്കിടെ എല്ലാവരും ശ്രദ്ധിച്ചത് ഇന്ത്യയുടെ രണ്ട് വനിതാനേതാക്കളെയാണ്.

ചിത്രം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. എട്ട് രാജ്യങ്ങളുള്‍പ്പെട്ട യൂറേഷ്യന്‍ കൂട്ടായ്മയാണ് ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍. കൂട്ടായ്മയുടെ ഭാഗമായി നടന്ന പ്രതിരോധമന്ത്രിമാരുടെയും വിദേശകാര്യമന്ത്രിമാരുടെയും സമ്മേളനത്തിലാണ് ഇന്ത്യന്‍ മന്ത്രിമാര്‍ താരങ്ങളായത്.

നിരവധി അഭിനന്ദനക്കുറിപ്പുകളാണ് ഫോട്ടോ ഷെയര്‍ ചെയ്ത് സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നത്. എവിടെ സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്നുവോ, അവിടെ ഐശ്വര്യം നിറയും എന്നാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചത്. പുരുഷന്മാര്‍ മാത്രമുള്ള എസ്സിഒ വിദേശ, പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ വനിതാ മന്ത്രിമാര്‍ തിളങ്ങുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)