ടുണീഷ്യയുടെ ഗോള്‍കീപ്പര്‍ 'പരിക്ക് അഭിനയിച്ചു', സഹതാരങ്ങള്‍ക്ക് വേണ്ടി; ലോകകപ്പ് സൗഹൃദ മത്സരത്തില്‍ സഹതാരങ്ങള്‍ക്ക് നോമ്പ് തുറക്കുന്നതിനായുള്ള ഗോള്‍കീപ്പറുടെ 'അടവിന്' സമൂഹമാധ്യമങ്ങളുടെ കൈയ്യടി

Tunisia keeper, 'fakes' injury , players break, Ramadan fast

ടുനീസ്: ലോകകപ്പ് സൗഹൃദ മത്സരത്തിനിടെ സഹതാരങ്ങള്‍ക്ക് നോമ്പുതുറക്കാനായി പരിക്ക് അഭിനയിച്ച ടുണീഷ്യയുടെ ഗോള്‍കീപ്പര്‍ മൗസ് ഹസ്സന് സമൂഹമാധ്യമങ്ങളുടെ കൈയ്യടി. കഴിഞ്ഞയാഴ്ച നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിലാണ് നോമ്പു തുറക്കാനുള്ള സമയത്ത് മൗസ് ഹസ്സന്‍ പരിക്ക് അഭിനയിച്ചത്. അല്‍ ജസീറയാണ് ടുണീഷ്യന്‍ ടീം തയ്യാറാക്കിയ പദ്ധതിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

ആദ്യം പോര്‍ച്ചുഗലിനെതിരായ മത്സരത്തിലാണ് മൗസ് ഹസ്സന്‍ പരിക്കേറ്റതായി അഭിനയിച്ചത്. 2-1ന് ടീം പിന്നിട്ട് നില്‍ക്കെ മത്സരത്തിന്റെ 58-ാം മിനിറ്റില്‍ ഹസന്‍ പരിക്ക് അഭിനയിക്കുകയായിരുന്നു. ഈ സമയത്ത് സഹതാരങ്ങള്‍ സൈഡ് ലൈനിലെത്തി നോമ്പ് തുറന്നു. പിന്നീട് മത്സരം പുനരാരംഭിച്ച് ആറു മിനിറ്റിന് ശേഷം ടുണീഷ്യ ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. ഈ മത്സരത്തില്‍ പോര്‍ച്ചുഗലിനെ 2-2ന് ടുണീഷ്യ സമനിലയില്‍ പിടിച്ചിരുന്നു.

പിന്നീട് ശനിയാഴ്ച്ച തുര്‍ക്കിക്കെതിരായ മത്സരത്തിലും സമാന സംഭവമുണ്ടായി. ഈ മത്സരത്തിന്റെ 49-ാം മിനിറ്റിലായിരുന്നു മൗസ് പരിക്കേറ്റതായി ഭാവിച്ചത്. മൗസ് മൈതാനത്ത് കിടന്നതോടെ സഹതാരങ്ങള്‍ ഭക്ഷണം കഴിക്കാനായി സൈഡ്ലൈനിലേക്ക് ഓടി. കോച്ചിങ് സ്റ്റാഫ് ഈന്തപ്പഴവും വെള്ളവുമായി സൈഡ്ലൈനില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അതുകഴിച്ച് താരങ്ങള്‍ നോമ്പ് തുറന്നു. ഈ മത്സരവും 2-2ന് സമനിലയില്‍ പിരിഞ്ഞു.

 


 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)