നാളെ ലോകമെമ്പാടും ഭാഗിക സൂര്യഗ്രഹണം; നഗ്‌ന നേത്രങ്ങളിലൂടെ ഗ്രഹണം വീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്

science,world,eclipse

ന്യൂയോര്‍ക്ക് : ശനിയാഴ്ച ലോകമെമ്പാടും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്ന് അമേരിക്കന്‍ ബഹിരാകാശ എജന്‍സിയായ നാസ അറിയിച്ചു. ഈ അവസരത്തില്‍ ചന്ദ്രന്‍ ഭാഗികമായി സൂര്യനെ മറയ്ക്കുകയും അര്‍ദ്ധചന്ദ്രാകൃതിയിലുളള ഗ്രഹണം ദൃശ്യമാവുകയും ചെയ്യും.

നഗ്‌ന നേത്രങ്ങളിലൂടെ ഗ്രഹണം വീക്ഷിക്കരുതെന്നും ഇതിനായി പ്രത്യേക കണ്ണടകള്‍ ഉപയോഗിക്കണമെന്നും പുറത്തു വിട്ട പത്രക്കുറിപ്പില്‍ നാസ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഉച്ചയ്ക്ക് 1:32 മുതല്‍ 5 മണി വരെ ആയിരിക്കും ഗ്രഹണം ദൃശ്യമാവുക.

ഇന്ത്യക്ക് പുറമേ എഷ്യയുടെ വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലും യൂറോപ്പ്, അമേരിക്കഎന്നിവിടങ്ങളിലും ഭാഗിക സൂര്യഗ്രഹണം കാണാന്‍ കഴിയും.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)