നിയന്ത്രണം നഷ്ടമായ ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോംഗ്-1 മണിക്കൂറുകള്‍ക്കകം ഭൂമിയില്‍ പതിക്കും; ഭയന്ന് വിറച്ച് കേരളവും

Tiangong-1, Chinese Space Station

തിരുവനന്തപുരം: നിയന്ത്രണം നഷ്ടമായ ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോംഗ്-1 ദിവസങ്ങള്‍ക്കകം ഭൂമിയിലേക്ക് പതിക്കുമെന്ന് ബഹിരാകാശ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രവചനം അനുസരിച്ച് ശനിയാഴ്ച കാലത്തോ ഞായറാഴ്ച വൈകുന്നേരത്തിനോ ഇടയില്‍ ആയിരിക്കും ബഹിരാകാശ നിലയം ഭൂമിയില്‍ പതിക്കുക.

എവിടെയാണ് നിലയം പതിക്കുകയെന്നത് വ്യക്തമല്ലെങ്കിലും ഏറ്റവും സാദ്ധ്യത കൂടിയ സ്ഥലങ്ങളില്‍ കേരളവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇഎസ്‌ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളം ആശങ്കപ്പെടേണ്ടതില്ലെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ നിലയത്തെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നാസ അടക്കമുള്ള വിദേശ ഏജന്‍സികളും നിലയത്തിന് പിന്നാലെയാണ്. എന്നാല്‍ ഉപഗ്രഹം എവിടെ പതിക്കുമെന്നത് നിലവിലെ സാഹചര്യത്തില്‍ പറയാന്‍ സാധിക്കില്ലെന്നും ഭൂമിയോട് അടുത്താല്‍ മാത്രമേ നിലയം എവിടെ പതിക്കും എന്ന കാര്യം വ്യക്തമാകുകയുള്ളൂ എന്നും ശാസ്ത്രജ്ഞന്‍ പറഞ്ഞു.

ഉപഗ്രഹത്തിന്റെ മിക്ക ഭാഗങ്ങളും അന്തരീക്ഷത്തില്‍ നിന്ന് തന്നെ കത്തിപ്പോവാനാണ് സാദ്ധ്യത. ബഹിരാകാശ നിലയത്തിന്റെ വീഴ്ച മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാദ്ധ്യത കുറവാണ്. ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിയില്‍ അക്ഷാംശ രേഖ വടക്ക് 43 ഡിഗ്രിയ്ക്കും തെക്ക് 43 ഡിഗ്രിയ്ക്കും ഇടയിലാണ് ടിയാന്‍ഗോംഗ്- 1 പതിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് അമേരിക്ക, ചൈന, ആഫ്രിക്ക, ദക്ഷിണ യൂറോപ്പ്, ആസ്‌ട്രേലിയ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ പതിക്കാനാണ് കൂടുതല്‍ സാദ്ധ്യത. റഷ്യ, കാനഡ, വടക്കന്‍ യൂറോപ് എന്നിവിടങ്ങളിലും വീഴാനിടയുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)