ആശങ്കകള്‍ക്ക് വിട; തൃശൂര്‍ പൂരം വെടിക്കെട്ടിന് കളക്ടറുടെ അനുമതി

thrissur pooram,fireworks

തൃശൂര്‍: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. നേരത്തെ, പൂരം അതിന്റെ അവസാന മണിക്കൂറുകളിലെത്തിയിട്ടും വെടിക്കെട്ടിന് റവന്യൂ, എക്‌സ്‌പ്ലോസിവ് വിഭാഗങ്ങളുടെ അനുമതി ലഭിക്കാത്തത് പൂരപ്രേമികള്‍ക്കും സംഘാടകര്‍ക്കുമിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.

തിരുവമ്പാടി ഭഗവതി നായ്ക്കനാല്‍ പന്തലില്‍ എത്തുന്ന സമയത്ത് പൊട്ടിക്കാറുള്ള ആചാര വെടിക്കാണ് കളക്ടര്‍ അവസാന നിമിഷം അനുമതി നിഷേധിച്ചത്. ഭഗവതി പൂരത്തിന് എത്തി എന്നു പ്രഖ്യാപിക്കുന്നതു ഈ ആചാര വെടിയോടെയായിരുന്നു. ഇതിനു പ്രത്യേക വെടിക്കെട്ട് അനുമതി വേണമെന്നാണ് നിര്‍ദ്ദേശം. സമ്മേളനങ്ങള്‍ക്ക് പോലും പൊട്ടിക്കാറുള്ള ഗുണ്ട് മാത്രമാണിതെന്ന് ചൂണ്ടിക്കാട്ടിയിട്ടും കളക്ടര്‍ അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പരിശോധനകള്‍ക്ക് ശേഷം അനുമതി നല്‍കുകയായിരുന്നു.

അതേസമയം, സാംപിള്‍ വെടിക്കെട്ടിനിടെ ആറു പേര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ക്ക് റവന്യു ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കി. ഇന്നു രാവിലെ പാറമേക്കാവ് ദേവസ്വം സെക്രട്ടറിയുടെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കിയത്. പാറമേക്കാവിന്റെ ഗുണ്ടുകള്‍ വീണ്ടും പരിശോധിക്കും.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)