വാടകയ്ക്ക് ബോയ് ഫ്രണ്ട്‌സിനെ നല്‍കി 'റെന്റ് എ ബോയ്ഫ്രണ്ട്' ആപ്പ്

rent a boyfriend

ജീവിത പങ്കാളിക്കായി മാട്രിമോണിയല്‍ സൈറ്റ് നോക്കുതുപോലെ ഇനി ബോയ് ഫ്രണ്ട്‌സിനെ കണ്ടെത്താന്‍ "റെന്റ് എ ബോയ്ഫ്രണ്ട്" ആപ്പ്. ബോയ് ഫ്രണ്ട്‌സ് ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ വാടകയ്ക്ക് ബോയ് ഫ്രണ്ടിനെ ലഭിക്കും.

നിങ്ങളുടെ ഡിപ്രഷന്‍ അകറ്റാന്‍ ഒരു കൈത്താങ്ങ്. അതല്ലെങ്കില്‍ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം തുറു പറയാന്‍ ഒരാള്‍. ഇതൊക്കെയാണ് ആപ്പ് കൊണ്ട് താന്‍ ഉദ്ദേശിക്കുതെ് ആപ്പിന് രൂപം നല്‍കിയ 29 കാരനായ കൗശല്‍ പ്രകാശ് പറയുന്നു. ആപ്പിലൂടെ നിങ്ങള്‍ക്ക് വാടകയ്ക്ക് ബോയ് ഫ്രണ്ടിനെ മാത്രമല്ല മറിച്ച് വിഷമങ്ങള്‍ പറയാന്‍ പ്രൊഫഷനലുകളെയും ലഭിക്കും. ഇതിനായി ആപ്പില്‍ ഒരു ടോള്‍ ഫ്രീ നമ്പറുണ്ട്.

ബോയ് ഫ്രണ്ടിനെ വാടകയ്ക്ക് ലഭിക്കാന്‍ ആദ്യം വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം നിങ്ങള്‍ക്ക് നിരവധി വേരിഫൈഡ് പ്രൊഫൈലുകള്‍ ലഭിക്കും. ഇക്കൂട്ടത്തില്‍ മോഡലുകളും, സെലിബ്രിറ്റികളും അടക്കം സാധാരണക്കാര്‍ വരെയുണ്ടാകും. കൂട്ടത്തില്‍ ഇഷ്ടപ്പെട്ട വ്യക്തിയുടെ പ്രൊഫൈല്‍ ലൈക്ക് ചെയ്യാം. തുടര്‍ന്ന് അവിടെ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു സ്ഥലവും ആക്ടിവിറ്റിയും തെരഞ്ഞെടുക്കാം. ഇത്തരത്തില്‍ ബോയ് ഫ്രണ്ടായി പോകുവര്‍ക്ക് പ്രതിഫലവും നല്‍കുമെന്ന് വെബ്‌സൈറ്റില്‍ പറയുന്നു.


 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)