ഇനി മാംസാഹാരം കഴിച്ചാല്‍ മരണം ഉറപ്പ്: ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രമുണ്ടാകുന്ന അപൂര്‍വ രോഗത്തിന് ഉടമ ജീവിക്കുന്നത് ഇങ്ങനെ

sofia,mass cell activation syndrome

ലണ്ടന്‍: നോണ്‍വെജിറ്റേറിയനായിരുന്ന സോഫിയയ്ക്ക് പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ ഡോക്ടര്‍മാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇനിമേല്‍ മാംസാഹാരം കഴിക്കരുത്, കഴിച്ചാല്‍ അത് ജീവന് തന്നെ ഭീഷണിയാകും. അന്ന് മുതല്‍ ബ്രിട്ടീഷ് സ്വദേശിയായ ഈ 25കാരി പഴവും, പച്ചക്കറിയുമല്ലാതെ മറ്റൊന്നും നാവ് കൊണ്ട് രുചിച്ചിട്ടില്ല. മാസ്റ്റ് സെല്‍ ആക്ടിവേഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗമാണ് സോഫിയെ ഒരു സമ്പൂര്‍ണ്ണ സസ്യാഹാരിയാക്കി മാറ്റിയത്.

ഒന്നര ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വ രോഗമാണിത്. ഒട്ടുമിക്ക ആഹാര സാധനങ്ങളോടുമുള്ള അലര്‍ജിയാണ് ഈ രോഗം. ദേഹം തടിച്ചു വീര്‍ക്കുക, ചുണ്ടുകള്‍ ചുവന്നു വീര്‍ക്കുക, ദേഹമാസകലം ചൊറിയുക എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. പിന്നീട് ജീവഹാനി വരെ എത്താന്‍ സാധ്യതയുണ്ട്. ആകെ കഴിക്കാനാവുക പഴങ്ങളും പച്ചക്കറികളും മാത്രമാണ്.

ലണ്ടനില്‍ ഡിസൈനറായി ജോലി ചെയ്യുകയാണ് സോഫിയ. 2014 വരെ വളരെ ആരോഗ്യവതിയായിരുന്നു ഇവര്‍. ഏത് ആഹാരം വേണമെങ്കിലും കഴിക്കാമായിരുന്നു. എന്നാല്‍ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കണക്റീവ് ടിഷ്യൂ ഡിസോര്‍ഡര്‍ ആയ ഇടിഎസ് എന്ന അവസ്ഥയും ഹൃദയത്തെ ബാധിക്കുന്ന പോട്‌സ് എന്ന അവസ്ഥയുമാകാം ഇതിനു കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശരീരത്തിലെ രക്തധമനികള്‍ പുറത്തുനിന്നുള്ള വസ്തുക്കളെ പ്രതിരോധിക്കാന്‍ ഉണ്ടാക്കുന്ന കെമിക്കല്‍ റിയാക്ഷനുകള്‍ ആണ് സോഫിയുടെ രോഗത്തിന്റെ കാരണം. ഇതിന് പ്രതിവിധികള്‍ ഇല്ലെന്നതാണ് മറ്റൊരു നിര്‍ഭാഗ്യം. ഭക്ഷണ കാര്യങ്ങളില്‍ ഉള്ള ശ്രദ്ധ മാത്രമാണ് ആകെ പോം വഴി.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)