ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടു; ഭക്ഷണവും വെള്ളവും കിട്ടാതെ ഒരു മാസം പട്ടിണികിടന്ന യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി

   The victim, who was hungry ,  month ,without food and water, finally ,  her death   

ലഖ്‌നൗ: ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച ഭാര്യയെ ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിട്ടു. ഒരു മാസത്തോളം ഭക്ഷണവും വെള്ളവും കിട്ടാതെ മുറിയില്‍ പട്ടിണി കിടന്ന യുവതി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. ഉത്തര്‍പ്രദേശ് സ്വദേശിനി റസിയയാണ് ഭര്‍ത്താവിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത്.

റസിയയെ പൂട്ടിയിട്ട വിവരം അറിഞ്ഞ സഹോദരി എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം ജില്ലാ അശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത റസിയയെ പിന്നീട് ലഖ്‌നൗ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ആറു വയസ്സുള്ള കുട്ടിയുടെ അമ്മ കൂടിയാണ് റസിയ. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നഹിം റസിയയെ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് സഹോദരി പറഞ്ഞു. മുന്‍പ് വിവാഹിതനായ നഹിം മുന്‍ഭാര്യയോടും ക്രൂരമായാണ് പെരുമാറിയിരുന്നത്.

അതോസമയം, മുത്തലാഖ് ചൊല്ലുന്നതിനെതിരെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22ന് സുപ്രീം കോടതി ശക്തമായ നടപടി സ്വീകരിച്ചതിനു ശേഷമാണ് ഇത്തരം സംഭവങ്ങളും രാജ്യത്ത് ആവര്‍ത്തിക്കുന്നത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)