ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു

kerala flood,three dead

കൊച്ചി: പ്രളയക്കെടുതി ഏറ്റവും രൂക്ഷമായ ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ടു പോയ ജനങ്ങളെ രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ തീരുമാനിച്ചതു പോലെ നാല് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് സേനാ വിഭാഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.

കുത്തൊഴുക്കിലും സഞ്ചാര യോഗ്യമായ 15 സൈനിക ബോട്ടുകളും, 65 മത്സ്യതൊഴിലാളി ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. 100 അംഗങ്ങളടങ്ങിയ കരസേനയുടെ നാല് ടീമുകളും ചെങ്ങന്നൂരില്‍ എത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടു പോയവര്‍ക്ക് ഭക്ഷണം എത്തിക്കാനും വലിയ പരിശ്രമം നടത്തുന്നു. ഹെലികോപ്റ്റര്‍ മുഖേനയാണ് ഭക്ഷണം എത്തിക്കുന്നത്.

അതേ സമയം പ്രദേശത്തു പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ ചെങ്ങന്നൂരില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടത്തി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)