ഇസ്രായേലിനെതിരെ മെസ്സി കളിച്ചാല്‍ അദ്ദേഹത്തിന്റെ ജെഴ്‌സി കത്തിക്കണമെന്ന്, ജിബ്രീല്‍ റജബ്

messi,shirt,play,jerusalem

ജെറുസലേം: അടുത്തയാഴ്ച നടക്കാനിരിക്കുന്ന അര്‍ജന്റീന ഇസ്രായേല്‍ സൗഹൃദ മത്സരത്തില്‍ മെസ്സി കളിച്ചാല്‍ അദ്ദേഹത്തിന്റെ ജെഴ്‌സി കത്തിക്കണമെന്ന് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ ജിബ്രീല്‍ റജബ്. ശനിയാഴ്ചയാണ് ജെറുസലേമിലെ ടെഡ്ഡി കൊല്ലെക്ക് സ്‌റ്റേഡിയത്തില്‍ ലോകകപ്പ് സൗഹൃദ മത്സരം നടക്കുന്നത്. ഇസ്രായേലിന്റെ എഴുപതാമത് രാഷ്ട്ര സ്ഥാപനാഘോഷത്തിന്റെ ഭാഗമായി മത്സരം ജെറുസലേമില്‍ നടക്കുന്നതിനെതിരെയാണ് പലസ്തീനികള്‍ക്ക് എതിര്‍പ്പുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിബ്രീല്‍ റജബ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി ക്ലൗഡിയോ താപിയക്ക് കഴിഞ്ഞയാഴ്ച കത്തെഴുതിയിരുന്നു.

വടക്കന്‍ ഇസ്രായേലിലെ ഹൈഫ നഗരത്തില്‍ മത്സരം നടത്താനാണ് ആദ്യം തീരുമാനമായതെങ്കിലും ഇസ്രായേല്‍ അധികൃതര്‍ ജെറുസലേമിലേക്ക് മാറ്റിക്കുകയായിരുന്നു. ഇസ്രായേലിലെ അമേരിക്കന്‍ എംബസി കഴിഞ്ഞ മാസം ജെറുസലേമിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ജെറുസലേമില്‍ കളിവെച്ചത്.

മെസ്സി വരില്ലെന്നു തന്നെയാണ് ഇപ്പോഴും തങ്ങളുടെ പ്രതീക്ഷയെന്ന് റജബ് പറയുന്നു. ഇസ്രായേലിന്റെ രാഷ്ട്രസ്ഥാപനത്തിന്റെ എഴുപതാമത് വാര്‍ഷികം ആഘോഷിക്കുന്നതിന് വേണ്ടിയാണ് ഇസ്രായേല്‍ മത്സരം ജെറുസലേമിലേക്ക് വെച്ചതെന്ന് റജബ് പറയുന്നു.

വെസ്റ്റ് ജെറുസലേമിലാണ് മത്സരം നടക്കുന്ന സ്റ്റേഡിയം. ഗാസയും ഇസ്രായേല്‍ കൈയടക്കിവെച്ചിരിക്കുന്ന വെസ്റ്റ്ബാങ്കും ഉള്‍പ്പെടെ കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി വേണമെന്നാണ് പലസ്തീന്റെ ആവശ്യം.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)