ഫ്രാങ്കോയ്ക്ക് കുരുക്ക് മുറുകുന്നു; പരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീക്ക് അഞ്ച് കോടി രൂപ ബിഷപ്പ് ഫ്രാങ്കോ വാഗ്ദാനം ചെയ്‌തെന്ന് സഹോദരന്‍

Franco Mulakkal,Bishop rape case,Kerala,Crime

കൊച്ചി: വീണ്ടും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുരുക്കിലാക്കി പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി. കന്യാസ്ത്രീ പരാതി പിന്‍വലിക്കുകയാണെങ്കില്‍ അഞ്ച് കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി സഹോദരന്‍ പറയുന്നു. ഫ്രാങ്കോ മുളയ്ക്കലിന്റെ ബന്ധുവും മറ്റു രണ്ട് പുരോഹിതന്മാരും ഇക്കാര്യം പറഞ്ഞ് തന്റെ സുഹൃത്തിനെ സമീപിച്ചെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്യുന്നു.


അതിനിടെ, കേസില്‍ നാളെ ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെ പോലീസ് ഉന്നതതലയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പോലീസിനു മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസ് നല്‍കാനിടയുണ്ട്. കൂടാതെ ബിഷപ്പിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യം യോഗത്തില്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.


കന്യാസ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നതിന്റെ വിശദാംശം നല്‍കാന്‍ ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. കന്യാസ്ത്രീയുടെ സുരക്ഷയ്ക്കായി സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)