സല്‍മാന്‍ ഖാനെ അടിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു ഹി ആഗെ നേതാവ്

Salman Khan,Sangapariwar

ആഗ്ര: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ അടിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു ഹി ആഗെ നേതാവ്. ആഗ്രയിലെ ഹിന്ദു ഹി ആഗെയുടെ നേതാവും വിഎച്ച്പി പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ സഹായിയുമായ ഗോവിന്ദ് പരേഷാരാണ് ഈ വിവാദ പ്രസ്താവന നടത്തിയത്.

നവരാത്രിയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ലവ് രാത്രി എന്ന ചിത്രം നിര്‍മ്മിക്കുന്നത് സല്‍മാന്‍ ഖാനാണ്. നവരാത്രിയെ അപമാനിക്കുന്നതാണ് ലവ് രാത്രി എന്ന പേരെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു സംഘടനകള്‍ രംഗത്തുവന്നത്. ആര്‍ക്കും സല്‍മാനെ അടിക്കാം. കഴിഞ്ഞദിവസം വിഎച്ച്പിയും ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. സിനിമയുടെ പേര് നവരാത്രിയെ അപമാനിക്കുന്നതരത്തിലാണ്. രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും വിഎച്ച്പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, സിനിമയുടെ സെറ്റ് അടിച്ചുതകര്‍ക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്നും ഗോവിന്ദ് പരേഷാര്‍ പ്രഖ്യാപിച്ചു.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)