അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് തീവെച്ച് കൊന്നു;19കാരന് വധശിക്ഷ

crime,girl raped,Nagon,India

നാഗോണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിക്ക് വധശിക്ഷ. ആസാമിലെ ദനിയാഭേടി ലാലുങ് ഗാവില്‍ മാര്‍ച്ച് 23നായിരുന്നു സംഭവം. വീട്ടില്‍ തനിച്ചായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഒരു സംഘം കൂട്ടബലാത്സംഗം ചെയ്ത ശേഷം തീ വച്ചു കൊലപ്പെടുത്തിയത്.

കേസില്‍ മുഖ്യപ്രതിയായ പത്തൊന്‍പതുകാരനാണ് കോടതി വധശിക്ഷ വിധിച്ചത്. അഞ്ചു പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. മുഖ്യപ്രതിയായ സക്കീര്‍ ഹുസൈനു ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. നഗോണ്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണു പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടു പ്രതികള്‍ക്കു ജുവനൈല്‍ കോടതി ഈയാഴ്ച ആദ്യം 3 വര്‍ഷം വീതം തടവു വിധിച്ചിരുന്നു.


ആക്രമണത്തില്‍ ഗുരുതര പൊള്ളലേറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേന്നു തന്നെ മരണപ്പെട്ടു. രാജ്യത്തെ തന്നെ നടുക്കിയ ക്രൂര പീഡനത്തില്‍ ആസമില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെ പോലീസ് ദ്രുതഗതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഏപ്രില്‍ 28നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)