'സാലറി ചാലഞ്ചിനെതിരെ പറയുന്ന പ്രാരാബ്ദക്കാരെ... അറിയണം ഈ നാലാം ക്ലാസുകാരന്റെ മനസും, നല്‍കിയ തുകയുടെ വലിപ്പവും' വൈറലായി അധ്യാപകന്റെ കുറിപ്പ്

Teacher facebook post ,Salary Challenge

കൊച്ചി: പ്രളയ ദുരന്തത്തില്‍ മുങ്ങിയ കേരളത്തെ സാധാരണ നിലയിലേയ്ക്ക് ഉയര്‍ത്താന്‍ നമുക്ക് മുന്‍പില്‍ സാമ്പത്തികത്തിന്റെ വന്‍ കടമ്പയാണുള്ളത്. ഈ നില മറികടക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വച്ചതാണ് സാലറി ചാലഞ്ച്. എന്നാല്‍ തുടക്കം മുതല്‍ വിവാദത്തിലാണ് ചാലഞ്ച് പോകുന്നത്. ഒരു മാസത്തെ ശമ്പളം തരാനാകില്ലെന്നും, പ്രാരാബ്ദങ്ങള്‍ ഏറെയാണെന്നുമാണ് നിരത്തിയ വാദങ്ങള്‍.

ഇതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും, ഉത്തമ ഉദാഹരണം നല്‍കി കൊണ്ടുമുള്ള അധ്യാപകന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. പാലക്കാട് ജില്ലയിലെ ഒരു വിദ്യാലയത്തിലെ നാലാം ക്ലാസുകാരന്‍ വിനോദയാത്രയ്ക്കായി സ്വരുക്കൂട്ടി സൂക്ഷിച്ച തുകയുമായി സ്‌കൂളിലെത്തിയ സംഭവത്തെ കുറിച്ചാണ് അധ്യാപകനായ ജിജി വര്‍ഗീസിന്റെ കുറിപ്പ്.

ടെലിവിഷനില്‍ തുടരെ തുടരെ കാണിക്കുന്ന കണ്ണീരിന്റെ കഥ കണ്ട് മനസലിഞ്ഞാണ് നാലം ക്ലാസുകാരന്‍ സ്വരുകൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത്. ആ മനസു പോലുമാണ് നമ്മളില്‍ ചിലര്‍ക്ക് ഇല്ലാതെ പോയതെന്ന് അധ്യാപകന്‍ കുറിക്കുന്നു. അമ്പതിനായിരവും അറുപതിനായിരവും വാങ്ങി സാലറി ചലഞ്ചിന്റെ ധാര്‍മികത ചര്‍ച്ച ചെയ്യുന്ന പ്രാരാബ്ദക്കാര്‍ ഈ നാലാം ക്ലാസുകാരന്റെ മുന്നില്‍ എത്രയോ ചെറുതാവുന്നു എന്നും അദ്ദേഹം തുറന്നടിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കണ്ടപ്പോള്‍, പറയാതിരിക്കുവാന്‍ കഴിയുന്നില്ല !
ഇന്ന് അക്കാഡമിക് മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ ഒരു വിദ്യാലയത്തിലായിരുന്നു. കുട്ടികള്‍ വളരെ കുറവാണ്. ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൊണ്ടു വന്നിട്ടുണ്ടോ ? വളരെ കുറച്ചു കുട്ടികള്‍ മാത്രം പത്തു രൂപയും നാണയങ്ങളുമൊക്കെ കൊടുത്തു. അസംബ്ലി മുതലേ ഞങ്ങള്‍ ശ്രദ്ധിച്ച ഒരാണ്‍കുട്ടി. കുറച്ച് ഓട്ടിസ്റ്റിക്കാണെന്ന് ടീച്ചര്‍ പറഞ്ഞിരുന്നു. അവന്‍ കൊണ്ടു കൊടുത്തത് കറുത്ത പ്ലാസ്റ്റിക്കിന്റെ ഹുണ്ടികയാണ്. സ്‌കൂളില്‍ നിന്നും വിനോദയാത്ര പോകാന്‍ കൂട്ടിക്കൂട്ടി വെച്ചതാണ്. വെള്ളപ്പൊക്കക്കാഴ്ചകള്‍ ടീവിയില്‍ കണ്ടപ്പോള്‍ മനസലിഞ്ഞ് അവന്‍ പറഞ്ഞിരുന്നു. ഈ കുട്ടികള്‍ക്കൊക്കെ എന്തുമാത്രം കഷ്ടപ്പാടാണ് പൂപ്പല്‍ പിടിച്ച നൂറുകളും, പത്തുകളും, ചില്ലറയും എണ്ണി നോക്കിയപ്പോള്‍ 987 രൂപ.

അത്ഭുതപ്പെട്ടു നില്‍ക്കുമ്പോഴാണ് മറ്റൊരു ടീച്ചര്‍ പറയുന്നത്, ഇതു കൂടാതെ ആയിരം രൂപ കൂടി അവന്‍ തന്നിട്ടുണ്ട്. അവന്റെ അച്ഛന്‍ എപ്പോഴോ ഹുണ്ടികയില്‍ നിന്നെടുത്തതാണ്. ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിച്ചു അവര്‍ അതും കൂടെ വാങ്ങി ടീച്ചറെ ഏല്‍പ്പിച്ചിരിക്കുന്നു.
അസംബ്ലിയില്‍ മുറിവാക്കുകളാല്‍ കഥ പറഞ്ഞ, കൂട്ടിയോജിപ്പിച്ചാല്‍അര്‍ത്ഥം കണ്ടെത്താനാവത്ത പുലമ്പലുകള്‍ നടത്തിയ അവറെ ഭിശേഷിക്കാരനായി കണ്ട എന്നോട് തന്നെ പുച്ഛം തോന്നി. അമ്പതിനായിരവും അറുപതിനായിരവും വാങ്ങി സാലറി ചലഞ്ചിന്റെ ധാര്‍മികത ചര്‍ച്ച ചെയ്യുന്ന പ്രാരാബ്ദക്കാര്‍ ഈ നാലാം ക്ലാസുകാരന്റെ മുന്നില്‍ എത്രയോ ചെറുതാവുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)