'ചായ അടിയുടെ പല ഭാവങ്ങളും കണ്ടിട്ടുണ്ട് ഇത്രയും വ്യത്യസ്തമായ വേര്‍ഷന്‍ ഇത് ആദ്യമാണ്'; വൈറലായി പൊന്നാനിയില്‍ നിന്നുള്ള ചായ അടി

kerala,ponnani,TEA MAKEING,BBC,REPORTER

മലപ്പുറം: ചായ ഇഷ്ടമല്ലാത്ത ആരാണ് ഉള്ളത്?. ക്ഷീണം അകറ്റി ഒന്ന് ഉഷാറാകാന്‍ ചായ നിര്‍ബന്ധമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചായ, ക്ഷീണം മാറ്റാന്‍ ചായ, വൈകിട്ട് ചായ അങ്ങനെ ഇടവേളകളില്‍ ചായ നിര്‍ബന്ധമാണ്. പ്രത്യേകിച്ചും നമുക്ക് മലയാളികള്‍ക്ക്. അത്‌കൊണ്ട് തന്നെ പലതരത്തിലുള്ള ചായ നമ്മള്‍ കണ്ടിട്ടുണ്ടാകും.എന്നാല്‍ പല തരത്തിലുള്ള ചായ അടി കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു ചായ അടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

പൊന്നാനിയില്‍ നിന്നുള്ള ചായ അടിയാണ് സോഷ്യല്‍ മീഡിയയില്‍ താരം. പൊന്നാനിയിലുള്ള ചപ്പാത്തി ഫാക്ടറിയിലെ ചായയടി സൂത്രമാണ് ഇന്ന് ലോകം ചര്‍ച്ചചെയ്യുന്നത്.


ബിബിസി ജേര്‍ണലിസ്റ്റായ മേഘ മോഹനാണ് ഈ ചപ്പാത്തി ഫാക്ടറിയിലെ ചായയടി വൈറലാക്കിയത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ചായ അടിക്കുന്ന വീഡിയോ മേഘ പോസ്റ്റ് ചെയ്തത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)