കൂന്തളിനെ സൂക്ഷിക്കുക: ശ്രദ്ധയോടെ വൃത്തിയാക്കാതെയും, നന്നായി വേവിക്കാതെയും കഴിച്ചാല്‍ അപകടം

squid

 

കൂന്തള്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. നോണ്‍ വെജ് ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട വിഭവങ്ങളില്‍ എന്നും മുകളിലാണ് കൂന്തളിന്റെ സ്ഥാനം. നീരാളി വര്‍ഗ്ഗത്തില്‍ പെട്ട കൂന്തള്‍ അഥവാ കണവ വിഭവങ്ങള്‍ വളരെയേറെ രുചിയേറിയതുമാണ്.

അതേസമയം, കൂന്തലിനെ വൃത്തിയാക്കുമ്പോഴും വേവിക്കുമ്പോഴും അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. അശ്രദ്ധയോടെ കൂന്തള്‍ കഴിച്ച വീട്ടമ്മയ്ക്ക് സംഭവിച്ചതിങ്ങനെ,

ദക്ഷിണകൊറിയയിലെ അറുപത്തിമൂന്നുകാരിയായ വീട്ടമ്മ വായിലെ അസ്വസ്ഥതയും വേദനയും കാരണം ഡോക്ടറെ സമീപിച്ചു. പരിശോധനയില്‍ വീട്ടമ്മയുടെ
നാക്കിലും മോണയിലുമായി നെന്മണി പോലെ 12 ചെറിയ തടിപ്പുകള്‍ കണ്ടെത്തിയത്.

കൂടുതല്‍ പരിശോധിച്ചപ്പോഴാണ് അവ കണവയുടെ ജീവനുള്ള ബീജക്കൂട്ടങ്ങളായിരുന്നെന്ന് കണ്ടെത്തിയത്. വേണ്ടത്ര ചൂടാക്കാതെയും വൃത്തിയാക്കാതെയും കൂന്തല്‍ കഴിച്ചതാണു കുഴപ്പമായത്.

ജീവനോടെ ശേഷിച്ച ബീജങ്ങള്‍ സ്ത്രീയുടെ വായിലെ ശ്ലേഷ്മ സ്തരത്തിനുള്ളില്‍ സുരക്ഷിതസ്ഥാനം കണ്ടെത്തി കടിച്ചുതൂങ്ങുകയായിരുന്നു. പരാന്നഭോജികളെ സംബന്ധിച്ച പഠനങ്ങള്‍ക്കൊപ്പം ഈ അപൂര്‍വസംഭവവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)