സ്ത്രീകള്‍ക്കു മുന്നില്‍ അശ്ലീല പ്രയോഗവും സ്വയംഭോഗവും; തായ്ക്കോന്‍ഡോ പരിശീലകന്‍ അറസ്റ്റില്‍, നഗ്‌നതാ പ്രദര്‍ശനം ഇയാളുടെ സ്ഥിരം വിനോദം എന്ന് പോലീസ്

mastubation ,Taekwondo Instructor,crime


ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനവും അശ്ലീല പരാമര്‍ശവും സ്വയം ഭോഗവും ചെയ്ത തായ്ക്കോന്‍ഡോ പരിശീലകന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ജയിലില്‍ നിന്ന് ഇറങ്ങിയ ആളാണ് പിടിയിലായത്. രണ്ട് സ്ത്രീകളുടെ പരാതിയില്‍ ശനിയാഴ്ചയാണ് സന്ദീപ് ചൗഹാന്‍ എന്നയാളെ പോലീസ് പിടികൂടിയത്. സമാനമായ കേസില്‍ 14 മാസം തടവുശിക്ഷ അനുഭവിച്ച ശേഷം ഒരു മാസം മുന്‍പാണ് ഇയാള്‍ ജയില്‍ മോചിതനായത്.


തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ജില്‍ വ്യാഴാഴ്ചയാണ് സ്ത്രീകളെ പിന്നാലെ നടന്ന് ഇയാള്‍ അപമാനിച്ചത്. ബാല്‍ക്കണിയില്‍ നിന്ന ഒരു സ്ത്രീക്കു നേരെ ഇയാള്‍ തുണി ഉരിഞ്ഞ് നഗ്‌നതാ പ്രദര്‍ശനം നടത്തി. ജോലി കഴിഞ്ഞു മടങ്ങിയ മറ്റൊരു സ്ത്രീയെ പിന്തുടര്‍ന്ന് അശ്ലീലപരാമര്‍ശം നടത്തുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും അവരുടെ മുന്നില്‍ നിന്ന് സ്വയംഭോഗം ചെയ്യുകയും ചെയ്തു. യുവതി ഭയന്നോടിയപ്പോള്‍ ഇയാള്‍ അവരെ വീടുവരെ പിന്തുടര്‍ന്നു അപമാനിച്ചു.

അതേസമയം, സന്ദീപ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. നഗ്‌നതാ പ്രദര്‍ശനമാണ് ഇയാളുടെ സ്ഥിരം വിനോദം. മദ്യപിച്ച ശേഷം സ്ത്രീകളെ ഉപദ്രവിക്കുന്നതാണ് ഇയാളുടെ രീതി. പിടിച്ചുപറി, മോഷണം, ലൈംഗിക അതിക്രമം തുടങ്ങി 20 ഓളം കേസുകള്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിലുണ്ട്.

2016ല്‍ വസന്ത് കുഞ്ജില്‍ ഒരു യുവതിക്കു മുന്നില്‍ നിന്ന് സ്വയംഭോഗം ചെയ്ത ഇയാളെ കണ്ട് ഭയന്ന യുവതി കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ മൂന്നാംനിലയില്‍ നിന്ന് വീണ് പരുക്കേറ്റിരുന്നു. ഈ കേസില്‍ ആണ് ഇയാള്‍ക്ക് ശിക്ഷ കിട്ടിയത്. ദക്ഷിണ ഡല്‍ഹിയിലെ വിവിധ സ്‌കൂളുകളില്‍ തായ്ക്കോന്‍ഡോ പരിശീലകനായിരുന്നു സന്ദീപ്. ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം പശ്ചിം വിഹാറിലാണ് താമസം. ഇത്രയും വലിയ ക്രിമിനല്‍ റെക്കോര്‍ഡ് ഉണ്ടായിരുന്നിട്ടും സന്ദീപിന് എങ്ങനെ സ്‌കൂളുകളില്‍ ജോലി ലഭിച്ചുവെന്നാണ് പോലീസിനെ ആശ്ചര്യപ്പെടുത്തുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)