അദ്ദേഹം 'പാപനാസം' കണ്ടു എന്നത് എന്നെ അത്ഭുതപ്പെടുത്തി;ക്രിസ്റ്റഫര്‍ നോളനെ കണ്ട അനുഭവം പങ്കുവെച്ച് കമല്‍ഹാസന്‍

Kamal Haasan,Christopher Nolan,Movies

പ്രശസ്ത ബ്രിട്ടീഷ്-അമേരിക്കന്‍ സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. അദ്ദേഹത്തെ സന്ദര്‍ശിച്ച നിമിഷങ്ങള്‍ നടന്‍ കമല്‍ഹാസന്‍ ട്വിറ്ററില്‍ പങ്കുവെച്ചു. തന്റെ ചിത്രം പാപനാസം നോളന്‍ കണ്ടുവെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും കമല്‍ഹാസന്‍ പറയുന്നു.


'ക്രിസ്റ്റഫര്‍ നോളനെ കണ്ടു. അദ്ദേഹത്തിന്റെ 'ഡന്‍കിര്‍ക്' ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ കാണേണ്ടിവന്നതിന് ഞാന്‍ ക്ഷമ ചോദിച്ചു. പകരമായി 'ഹേയ് റാ'മിന്റെ ഡിജിറ്റല്‍ പതിപ്പ് അദ്ദേഹത്തിന് അയയ്ക്കും. അദ്ദേഹം 'പാപനാസം' കണ്ടു എന്നത് എന്നെ അത്ഭുതപ്പെടുത്തി.' -കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.


നോളനൊപ്പമുള്ള ചിത്രവും കമല്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിലെ ഡന്‍കിര്‍ക് ഒഴിപ്പിക്കലിനെ ആധാരമാക്കി നിര്‍മ്മിച്ച 'ഡന്‍കിര്‍ക്', ഡാര്‍ക്ക് നൈറ്റ് സീരീസ്, ഇന്‍സെപ്ഷന്‍, ഇന്റര്‍സ്റ്റെല്ലാര്‍, ദി പ്രസ്റ്റീജ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍.


ഭാര്യ എമ്മ തോമസിനും മക്കള്‍ക്കുമൊപ്പം ഇന്നു രാവിലെയാണ് നോളന്‍ മുംബൈയില്‍ എത്തിയത്. ചലച്ചിത്രങ്ങള്‍ കാലാകാലത്തേക്ക് സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തിനെ കുറിച്ചുള്ള സംഭാഷണ പരിപാടിയില്‍ നോളന്‍ പങ്കെടുക്കും. ഇതുകൂടാതെ മൂന്നു ദിവസങ്ങളിലായി വിവിധ പരിപാടികളിലും നോളന്‍ പങ്കെടുക്കും.

 Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)