ഐസ്‌ക്രീം നോക്കി വെള്ളമിറക്കി പൃഥ്വിയുടെയും സുപ്രിയയുടെയും അല്ലി മോള്‍; ഇത്തവണയും മുഖം കാണിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ!

Supriya menon,Prithviraj,Entertainment

മലയാള സിനിമയില്‍ നിര്‍മ്മാതാവായും നടനായും വ്യക്തമായ ഇടം ഉണ്ടാക്കിയെടുത്ത നടന്‍ പൃഥ്വിരാജ് എല്ലാ കാര്യത്തിലും തന്റേതായ സ്റ്റൈല്‍ സൂക്ഷിക്കുന്ന വ്യക്തിയാണ്. വിമര്‍ശനങ്ങളോ അഭിപ്രായങ്ങളോ തന്റെ രീതികളില്‍ മാറ്റം വരുത്തുന്നതിനുള്ള കാരണങ്ങളുമല്ല താരത്തിന്. സോഷ്യല്‍മീഡിയയില്‍ കുടുംബ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്ന കാര്യത്തിലും പൃഥ്വിക്ക് കര്‍ശനമായ പിശുക്ക് ഉണ്ട്.

പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ വിരലിലെണ്ണാവുന്ന ചിത്രങ്ങളാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളതും. ഇക്കാര്യത്തില്‍ ഭാര്യ സുപ്രിയയും ഒട്ടും പുറകിലല്ല. മകളുടെ മുഖം കാണിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഇരുവരും പുറംലോകത്തെ കാണിക്കാറില്ല. അക്കൂട്ടത്തില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ് ദമ്പതിമാരുടെ അലംകൃതയെന്ന അല്ലി മോളുടെ ചിത്രം. പൃഥ്വിയുടെ ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഐസ്ക്രീമിൽ കണ്ണുംനട്ട് പൃഥ്വിയുടെ അല്ലി മോൾ; ചിത്രം പങ്കുവെച്ച് സുപ്രിയ

വിവിധ തരം ഐസ്‌ക്രീമുകളിലേക്ക് കണ്ണുനട്ട് നില്‍ക്കുന്ന അലംകൃതയുടെ ചിത്രമാണ് സുപ്രിയ പങ്കുവെച്ചത്. ഐസ്‌ക്രീം ലവ്, അല്ലി ലവ്‌സ് ഐസ്‌ക്രീം എന്നീ ഹാഷ് ടാഗോട് കൂടിയാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്.

മകളുടെ മുഖം മറയ്ക്കാത്ത ഫോട്ടോകളൊന്നും തന്നെ പൃഥ്വി അധികം പങ്കുവയ്ക്കാറില്ല. അതിനാല്‍ തന്നെ അലംകൃതയുടെ ചിത്രങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് ആകാംഷയാണ്. നേരത്തെയും അലംകൃതയുടെ മുഖം കാണാന്‍ പറ്റാത്ത തരത്തിലുള്ള ചിത്രങ്ങള്‍ പൃഥ്വി പങ്കുവെച്ചിരുന്നു.

മകളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറില്ലെങ്കിലും മകളുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും പൃഥ്വിയും സുപ്രിയയും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)