ആനകളുടെ സഞ്ചാരപാത കൈയ്യേറി നിര്‍മ്മിച്ച 27 റിസോര്‍ട്ടുകള്‍ 48 മണിക്കൂറിനുള്ളില്‍ പൂട്ടണം; 12 റിസോര്‍ട്ടുകള്‍ രേഖകള്‍ ഹാജരാക്കണമെന്നും സുപ്രീം കോടതി

supreme court,india,neelgiri hills,neelgiri resorts,SC

ന്യൂഡല്‍ഹി: പരിസ്ഥിതി ലോല പ്രദേശങ്ങളും മൃഗങ്ങളുടെ സഞ്ചാരപാതകളും കൈയ്യേറി അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളും റോഡുകളും കാരണം ഈ മഴക്കാലം ദുരിത പെയ്ത്താകുന്നു. പശ്ചിമഘട്ട മലനിരകളില്‍ ചരിത്രത്തിലുണ്ടാവാത്ത വിധം ഉരുള്‍പൊട്ടല്‍ തുടരുമ്പോള്‍ പ്രതിസ്ഥാനത്ത് ഇത്തരത്തിലുള്ള അനധികൃത കൈയ്യേറ്റങ്ങള്‍ തന്നെ.

ജലത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുത്തി ഇടുക്കിയിലും വയനാട് നീലഗിരി കുന്നുകളിലും റിസോര്‍ട്ടുകളും നിര്‍മ്മിതികളും ഉയര്‍ന്നപ്പോള്‍ ഒഴുകി പോകാനാകാതെ കെട്ടിക്കിടന്ന ജലം പലയിടത്തും ബോംബായി മാറുകയായിരുന്നു. ചട്ടങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മ്മിച്ച പ്ലം ജൂഡ് റിസോര്‍ട്ടില്‍ ദിവസങ്ങളായി വിദേശികളടക്കം അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇതിനിടെ, ആനകളുടെ സ്വാഭാവിക വഴിയായ ആനത്താരകള്‍ കൈയേറി നിര്‍മ്മിച്ച തമിഴ്നാട്ടിലെ നീലഗിരി മലനിരകളിലെ 27 റിസോര്‍ട്ടുകള്‍ പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കാനും പരാജയപ്പെട്ടാല്‍ ഉടന്‍ അടച്ചു പൂട്ടാനും മറ്റൊരു 12 റിസോര്‍ട്ടുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, എസ് അബ്ദുള്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരുള്‍പ്പെടുന്ന ബഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ദേശീയ പൈതൃക സമ്പത്താണ് ആനകളെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു അവയുടെ സൈ്വര വിഹാരത്തിന് തടസമുണ്ടാക്കുന്ന നിര്‍മ്മിതികള്‍ അടച്ചു പൂട്ടാന്‍ ആവശ്യപ്പെട്ടത്. നീലഗിരി കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇത്തരത്തിലുള്ള 39 റിസോര്‍ട്ടുകളാണുണ്ടായിരുന്നത്. കളക്ടറോട് ഈ റിസോര്‍ട്ടുകള്‍ അടച്ചു പൂട്ടാന്‍ കോടതി നിര്‍ദ്ദേശിച്ചു.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)