'ഇന്ന് എന്റെ ഹൃദയം ആയിരംവട്ടം തകര്‍ന്നു, നിന്നെ ഒരിക്കല്‍ കൂടി എന്നോട് ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍'; സണ്ണി ലിയോണ്‍  

Sunny Leone , karenjitkaur

 

ഹൃദയത്തെ തൊടുന്ന അഭിനയനിമിഷങ്ങളില്‍ പലപ്പോഴും താന്‍ വിങ്ങിപ്പൊട്ടിയെന്ന് നടി കരണ്‍ജിത് കൗര്‍ വോറ. കാനഡയില്‍ ജനിച്ച പഞ്ചാബുകാരിയായ കരണ്‍ജിത് കൗര്‍ വോറ എന്ന നടിയെ അറിയുന്നവര്‍ ചുരുക്കമാണ്. എന്നാല്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ അറിയാത്തവര്‍ ഉണ്ടാകില്ല.

സണ്ണി ലിയോണിയുടെ സംഭവബഹുലമായ ഈ കഥ അഭ്രപാളിയിലെത്തുകയാണ്
'കരണ്‍ജിത്ത് കൗര്‍' എന്നുപേരിട്ടിരിക്കുന്ന ടിവി പരമ്പര. സണ്ണി ലിയോണിയുടെ ആരുമറിയാത്ത കഥകള്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നത്.

സണ്ണി ലിയോണ്‍ തന്നെയാണ് സ്വന്തം ജീവിതം പരമ്പരയിലൂടെ അവതരിപ്പിക്കാനൊരുങ്ങുന്നത്. അമേരിക്കയിലെ പോണ്‍രംഗം ഉപേക്ഷിച്ച് ബോളിവുഡിലേക്കെത്തിയ സണ്ണിയുടെ സിനിമാജീവിതത്തിന്റെ കഥയാണ് ഈ പരമ്പര പറയുന്നത്. എന്നാല്‍ സ്വന്തം ജീവിതകഥയില്‍ അഭിയിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല സണ്ണിയ്ക്ക്.

'ഇന്ന് എന്റെ ഹൃദയം ആയിരംവട്ടം തകര്‍ന്നു. നിന്നെ ഒരിക്കല്‍ കൂടി എന്നോട് ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ച്, പശ്ചാത്തപിച്ച്, എല്ലാം നഷ്ടപ്പെട്ട്, ഒരുപക്ഷെ ആയിരം തവണ ഞാന്‍ കരഞ്ഞു കാണും..ആ ദിവസം ഇനി ഒരിക്കലും വരില്ലെന്നറിയാം. പക്ഷേ എന്റെ മനസ്സില്‍ നീയെന്നും ഉണ്ടാകും... കരണ്‍ജിത്ത് കൗര്‍.. എന്റെ രീതിയില്‍ അത് ചെയ്തതില്‍ കുറ്റബോധമുണ്ട്.' സണ്ണി കുറിച്ചു.

ഇതിന് മുമ്പും ഇതേ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ സണ്ണിയ്ക്ക് സമാനമായ അനുഭവം ഉണ്ടായിരുന്നു. 'ഞാന്‍ ചെയ്ത കാര്യം കേട്ടപ്പോള്‍ അച്ഛന്‍ പൊട്ടിത്തകരുന്ന ഒരു രംഗമുണ്ടായിരുന്നു. അത് പുനരവതരിപ്പിച്ചപ്പോള്‍ ഞാനും ആകെ തകര്‍ന്നുപോയി. സെറ്റില്‍ ഭര്‍ത്താവ് ഡാനിയലുണ്ടായിരുന്നു'. അദ്ദേഹമാണ് തന്നെ സമാധാനിപ്പിച്ച് ആ രംഗം കൈകാര്യം ചെയ്തതെന്നും സണ്ണി പറഞ്ഞു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)