ഓഷോയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

osho,biopic

 

വിവാദ ആത്മീയ ആചാര്യന്‍ ഓഷോ രജനീഷിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. രജനീഷിന്റെ അമേരിക്കന്‍ ജീവിതം പശ്ചാത്തലമാക്കി 'വൈല്‍ഡ് വൈല്‍ഡ് കണ്ട്രി' എന്ന പേരില്‍ ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചലച്ചിത്രം തന്നെ പുറത്തിറങ്ങുന്നത്.

'ഓഷോ: ലോര്‍ഡ് ഓഫ് ഫുള്‍മൂണ്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലക്ഷന് സുകമെലിയാകും ചിത്രം സംവിധാനം ചെയ്യുന്നത്. റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവലാ പ്രൊഡക്ഷനുമായി ചേര്‍ന്ന് സുഭാഷ് ഘായ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കാന്‍ ചലച്ചിത്ര മേളയില്‍ വച്ചായിരുന്നു പുതിയ ചലച്ചിത്രം സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

സ്വാതന്ത്ര്യ സമരം മുതലുള്ള കഥയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഓഷോയുടെ കഥാപാത്രത്തിനൊപ്പം മറ്റൊരു മാധ്യമപ്രവര്‍ത്തകയുടെ കഥയും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 1990ലാണ് രജനീഷ് അന്തരിച്ചത്. മരണത്തിലും ദുരൂഹത ഒളിച്ചിരുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)