ആര്‍എസ്എസ് പരിശീലനത്തിന് സ്‌കൂളുകള്‍ വിട്ടു നല്‍കിയ അധികൃതര്‍ക്കെതിരെ കര്‍ശ്ശന നടപടിയെന്ന് മുഖ്യമന്ത്രി

CM Pinarayi,RSS Training

തിരുവനന്തപുരം: സ്‌കൂള്‍ കോംപൗണ്ട് ആര്‍എസ്എസ് പരിശീലന കളരിയാക്കി മാറ്റുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകളില്‍ ആര്‍എസ്എസ് പരിശീലനത്തിന് അനുമതി നല്‍കിയ രണ്ട് സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ നടപടിയെടുക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൂത്തുപറമ്പ് തൊക്കിലങ്ങാടി എച്ച്എസ്എസ് പാറശാല ഭാരതീയ വിദ്യാപീഠം എന്നീ സ്‌കൂളുകള്‍ക്കെതിരെയാണ് നടപടി.


ഇതിനിടെ, വാട്‌സ്ആപ്പ് ഹര്‍ത്താല്‍ നടത്തിയതുമായി ബന്ധപ്പെട്ട് 385 ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തുവെന്നും 1595 പേരെ അറസ്റ്റു ചെയ്‌തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റകൃത്യങ്ങളില്‍ നല്ലൊരു ഭാഗം സൈബര്‍ കുറ്റകൃത്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

വാട്‌സ്ആപ്പ് ഹര്‍ത്താലിന്റെ തുടക്കം സംഘപരിവാര്‍ ആളുകളില്‍ നിന്നാണെന്നും അദ്ദേഹം നിയമസഭയില്‍ സൂചിപ്പിച്ചു.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)