രൂപയുടെ മൂല്യ തകര്‍ച്ച തിരിച്ചടി; ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു;

Stock Market,India,Business

മുംബൈ: ആഭ്യന്തര ഓഹരി വിപണിയില്‍ നഷ്ടത്തില്‍ വ്യാപാരം പുരോഗമിക്കുന്നു. ബിഎസ്ഇ സെന്‍സെക്‌സ് 149 പോയിന്റ് ഇടിഞ്ഞ് 34,999 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 40 പോയിന്റ് താഴ്ന്ന് 10,642 ലാണു വ്യാപാരം പുരോഗമിക്കുന്നത്. രൂപയുടെ മൂല്യ തകര്‍ച്ചയും അസംസ്‌കൃത എണ്ണ വിലയിലുണ്ടായ വര്‍ധനയും വിപണിക്കു തിരിച്ചടിയായി.


എന്‍എസ്ഇയിലെയും ബിഎസ്ഇയിലെയും ഭൂരിഭാഗം സെക്ടറുകളും നഷ്ടത്തിലാണ്. എന്നാല്‍ ബിഎസ്ഇ മെറ്റല്‍, നിഫ്റ്റി പിഎസ്ഇ എന്നീ മേഖലയിലെ ഓഹരികള്‍ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, ഒഎന്‍ജിസി, യെസ് ബാങ്ക്, റിലയന്‍സ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. വിപ്രോ, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)