'മൂന്ന് വിവാഹങ്ങള്‍ കഴിച്ച അദ്ദേഹത്തെ സഹോദരാ എന്ന് വിളിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു'; തെലുങ്ക് സൂപ്പര്‍സ്റ്റാറിനെതിരെ ആഞ്ഞടിച്ച് ശ്രീ റെഢി; പൊങ്കാലയിട്ട് സൂപ്പര്‍സ്റ്റാര്‍ ആരാധകര്‍

Sri Reddy,Pawan Kalyan,Telugu Movies,Casting couch

തെലുങ്ക് സിനിമാലോകത്തെ കാസ്റ്റിംഗ് കൗച്ചിനെതിരെ അര്‍ധനഗ്നയായി പ്രതിഷേധിച്ച നടി ശ്രീ റെഢിക്കെതിരെ തെലുഗു സിനിമയിലെ താരസംഘടനയായ മാ (മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍) നടപടി എടുത്തതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി താരം. നടിക്ക് ആജീവനാന്ത വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ശ്രീ റെഡ്ഡി പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറാതായപ്പോള്‍ മാ സംഘടനയിലെ അംഗത്വമടക്കമുള്ള നടിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്.


അതിനിടെ തെലുങ്ക് സൂപ്പര്‍ താരവും രാഷ്ട്രീയനേതാവുമായ പവന്‍ കല്യാണ്‍ ശ്രീ റെഡ്ഡിയെ വിമര്‍ശിച്ച് രംഗത്തെത്തി. പോലീസില്‍ പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയുന്ന നടി തെലുഗു സിനിമയെ മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു പവന്‍ കല്യാണിന്റെ അഭിപ്രായം. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ നടിക്ക് നേരെ പവന്‍ ആരാധകര്‍ ആക്രമണം അഴിച്ചുവിട്ടു.

 

ഇതിനിടെ, സംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ശ്രീ റെഢി വികാരാധീനയായി. മൂന്ന് വിവാഹങ്ങള്‍ കഴിച്ച പവന്‍ കല്യാണിന് സ്ത്രീകളോട് ബഹുമാനം ഇല്ലെന്നും അദ്ദേഹത്തെ സഹോദരാ എന്ന് വിളിച്ചതില്‍ ലജ്ജിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. വികാരാധീനയായ ശ്രീ ക്യാമറയ്ക്ക് മുന്‍പില്‍ ചെരുപ്പ് ഊരി സ്വയം മര്‍ദ്ദിച്ചു. പിന്നീട് പവന്‍ കല്യാണിനെതിരെ അസഭ്യവര്‍ഷം നടത്തി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)