ഒരുപാട് പെണ്‍കുട്ടികളെ നീ ലൈംഗികമായി ഉപയോഗിച്ചു തള്ളിയിട്ടുണ്ട്, അവര്‍ ഇപ്പോഴും കരയുകയാണ്, ആ കണ്ണീര്‍ ദൈവം കാണുന്നുണ്ട്: നാനിക്കെതിരെ നടി ശ്രീറെഡ്ഡി

nani,sree reddy


തെലുങ്കിലെ യുവതാരവും നിര്‍മാതാവുമായ നാനിക്കെതിരെ ലൈഗീക പീഡന ആരോപണം. കാസ്റ്റിംഗ് കൗച്ചിനെതിരെ വസ്ത്രം ഊരി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഢി തന്നെയാണ് ആരോപണമുന്നയിച്ചത്. നാനി നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ആ പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണെന്നും ശ്രീ റെഡ്ഢി ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.

നിങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും വളരെ നന്നായി അഭിനയിക്കുന്നുണ്ട്, സ്‌ക്രീനിലുള്ള പോലെ തന്നെ സ്വാഭാവികമായി. എന്നാല്‍ അത് നിങ്ങളുടെ മുഖംമൂടിയാണ്. നിങ്ങള്‍ എപ്പോഴും പറയാറുളളത് ജീവിതത്തില്‍ ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ്. എന്നാല്‍ അത് പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള വൈകാരികമായ അഭിനയം മാത്രമാണ്. നിങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അതിഗംഭീരമായ നാടകമാണ് അവതരിപ്പിക്കുന്നത്.

നിന്നെവെച്ച് നോക്കുമ്പോള്‍ സൂപ്പര്‍താരങ്ങള്‍ തന്നെയാണ് നല്ലത്. അവരുടെ മാതാപിതാക്കളും പഴയതലമുറയും പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ സ്വഭാവവും നല്ലതായിരിക്കും. രാം ചരണെയും മഹേഷ് ബാബുവിനെയും ജൂനിയര്‍ എന്‍ടിആറിനെയും നോക്കി പഠിക്കൂ. അവര്‍ക്ക് ആരോടും അസൂയ ഇല്ല. നിങ്ങള്‍ക്ക് യുവസംവിധായകരോട് പോലും പുച്ഛമാണ്. ആരോടും വിനയം ഇല്ല.

നിങ്ങളാല്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണ്. ഒന്നോര്‍ത്തോളൂ, ദൈവം എപ്പോഴും നീതിയുടെ കൂടെയാണ്. നിങ്ങള്‍ ശിക്ഷിക്കപ്പെടാന്‍ സമയം എടുക്കുമായിരിക്കും. എന്നാല്‍ നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും.' ശ്രീ റെഡ്ഢി പറഞ്ഞു. എന്നാല്‍ ആരോപണത്തില്‍ നാനി പ്രതികരിച്ചിട്ടില്ല.

നേരത്തെ തെലുങ്കിലെ നിര്‍മാതാക്കള്‍ക്കും താരങ്ങള്‍ക്കുമെതിരെ ലൈംഗിക ആരോപണവുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു. മുതിര്‍ന്ന നിര്‍മാതാവ് സുരേഷ് ബാബുവിന്റെ മകനും നടന്‍ റാണ ദഗ്ഗുബട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബട്ടി തന്നെ പീഡിപ്പിച്ചതെന്ന് ശ്രീറെഡ്ഡി ചാനല്‍ ചര്‍ച്ചയില്‍ തുറന്നു പറഞ്ഞു. ഫിദ സംവിധായകന്‍ ശേഖര്‍ കമ്മുല, അല്ലു അര്‍ജുന്‍ എന്നിവര്‍ക്കെതിരെയും നടി ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)