വാതില്‍ തനിയെ അടയ്ക്കുകയും, തുറക്കുകയും ചെയ്യുന്ന ശബ്ദം കേട്ടാണ് സ്‌റ്റേഡിയം ഉദ്യോഗസ്ഥന്‍ പരിശോധിക്കാന്‍ ചെന്നത്: പിന്നീട് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത്

ghost attack in staduim

ബ്യൂണോ ഐറിസ്: അണ്ടര്‍ഗ്രൗണ്ടില്‍ നിന്നും തുടര്‍ച്ചയായി വാതില്‍ മുറുക്കെ അടയ്ക്കുന്ന ശബ്ദം കേട്ടാണ് ഫുട്‌ബോള്‍ സ്‌റ്റേഡിയം സെക്യൂരിറ്റി സംഭവ സ്ഥലത്തെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അണ്ടര്‍ഗ്രൗണ്ടിലെ ഡ്രസിംഗ് മുറിയില്‍ നിന്നും വാതലടക്കുന്ന ശബ്ദമുണ്ടാകുന്നുണ്ടെങ്കിലും നേരിട്ട് പോയി പരിശോധിക്കാന്‍ പേടിയായിരുന്നു. സഹപ്രവര്‍ത്തകരോടും, സ്‌റ്റേഡിയം മാനേജറോടും ഇക്കാര്യം പറഞ്ഞെങ്കിലും അവര്‍ പരിഹസിക്കുകയാണുണ്ടായത്.

മൂന്നാം ദിവസവും ശബ്ദം തുടര്‍ന്നപ്പോള്‍ ഇയാള്‍ രണ്ടും കല്‍പ്പിച്ച് താഴെയുള്ള ഡ്രസിംഗ് റൂം ലക്ഷ്യമാക്കി നടന്നു. തന്നെ പരിഹസിച്ചവരെ ബോധ്യപ്പെടുത്താന്‍ ഇയാള്‍ തന്റെ ദൗത്യം ദൃശ്യങ്ങളില്‍ പകര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു. പിന്നീട് സംഭവിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഭീതി പടര്‍ത്തിയിരിക്കുകയാണ്.

അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണോ ഐറിസിലാണ് സംഭവം. റ്റോമസ് അഡോള്‍ഫ് ഡൂക്കോ സ്‌റ്റേഡിയത്തിലെ സെക്യൂരിറ്റിയായ റൗള്‍ അര്‍ഗൗല്ലോയെന്ന 32കാരനാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ധൈര്യം സംഭരിച്ച് പകര്‍ത്തിയത്.

റൗള്‍ അണ്ടര്‍ഗ്രൗണ്ടിലെത്തുമ്പോള്‍ ഡ്രസിംഗ് മുറിയിലെ വാതില്‍ തനിയെ ശക്തിയായ തുറക്കുകയും, അടക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഉള്ളില്‍ ആരാണെന്ന് ചോദിച്ച് ഇയാള്‍ വാതിലില്‍ പിടിച്ച് തള്ളി പ്രവേശിച്ചപ്പോള്‍ ആരെയും അകത്ത് കണ്ടില്ല. പിന്നീട് വാതില്‍ മുറുക്കെ തുറന്നടച്ചിരുന്നത് ആരാണ്?.റൗള്‍ ഡ്രസിംഗ് മുറിയിലെ ഒരോ കോണിലും പോയി നോക്കിയെങ്കിലും ആരെയും കണ്ടില്ല. എന്നാല്‍ തിരികെ ഇറങ്ങുന്ന അവസരത്തില്‍ എതിര്‍വശത്തുള്ള ഭിത്തിയിലൂടെ ഒരു നിഴല്‍ വേഗത്തില്‍ പായുന്നത് ക്യാമറയില്‍ കുടുങ്ങി. സുഹൃത്തുക്കളെ വീഡിയോ കാണിച്ചപ്പോഴാണ് ആ നിഴലനക്കം താന്‍ ശ്രദ്ധിച്ചതെന്ന് റൗള്‍ പറയുന്നു. സ്റ്റേഡിയം അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അവരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ല. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)