പറവ ഡിവിഡി: പച്ചത്തെറി വിളിച്ചയാള്‍ക്ക് സൗബിന്റെ കിടിലന്‍ മറുപടി; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

Parava movie DVD,Soubin Shahir,Entertainment,Malayalam

സിനിമാ പ്രേമികള്‍ ഏറെക്കാലമായി കാത്തിരുന്ന പറവ ഡിവിഡി ഒടുവില്‍ കഴിഞ്ഞ ദിവസം റിലീസായിരിക്കുകയാണ്. അതിന്റെ സന്തോഷത്തിലായിരുന്നു മിക്കവരും. സോഷ്യല്‍മീഡിയയും സംഭവം നന്നായി ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ ചിലര്‍ പറവ സംവിധായകന്‍ സൗബിന്‍ സാഹിറിനെ ചൊറിയാനും സമയം കണ്ടെത്തിയിരിക്കുകയാണ്.

പറവ സിനിമയുടെ ഡിവിഡി റിലീസായ വിവരം അറിയിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ചിത്രത്തില്‍ അഭിനയിച്ചവരും മറ്റ് സിനിമാ താരങ്ങളും ഫേസ്ബുക്കിലും, ഇന്‍സ്റ്റാഗ്രാമിലുമെല്ലാം ഈ വിവരം പങ്ക് വച്ച് പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ സൗബിന്‍ സാഹിറിന്റെ പോസ്റ്റിന് താഴെ അസഭ്യ കമന്റാണ് വന്നത്.

തന്റെ അച്ഛന് കൊടുക്ക് എന്നായിരുന്നു കമന്റ്, കൊടുക്കുന്നുണ്ട് എന്നായിരുന്നു സൗബിന്റെ തകര്‍പ്പന്‍ മറുപടി. ഇതിനു പിന്നാലെ സൗബിനെ അഭിനന്ദിച്ചും സോഷ്യല്‍മീഡിയ രംഗത്തു വന്നു. മറുപടി നന്നായി പൊയേയുള്ളൂവെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)