സോഷ്യല്‍മീഡിയ ഹര്‍ത്താല്‍; വാട്‌സ്ആപ്പിലൂടെ പ്രചരണം ആരംഭിച്ചത് 'വോയ്‌സ് ഓഫ് യൂത്ത്'; കുട്ടി അഡ്മിന്‍ വലയില്‍

Hartala,Whatsapp Hartal

തിരൂര്‍: വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഹര്‍ത്താല്‍ ആഹ്വാനം നടത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിയെ പോലീസ് വലയിലാക്കി. തിങ്കളാഴ്ചത്തെ ഹര്‍ത്താലിന് ആഹ്വാനം നടത്തിയെന്നാരോപിച്ചു പോലീസ് 15 വയസ്സുകാരന്റെ ഫോണ്‍ പിടിച്ചെടുത്തു. ഫോണ്‍ സൈബര്‍ സെല്ലിനു കൈമാറി.


കുട്ടിയെ അഡ്മിനാക്കി മാറ്റി യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. രാജ്യത്താകെ അംഗങ്ങളുളള 'വോയ്‌സ് ഓഫ് യൂത്ത്' എന്ന പേരിലും നാലു വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനമാണു കുഴപ്പങ്ങള്‍ സൃഷ്ടിച്ചതെന്നു പോലീസ് പറയുന്നു. ഈ പേരിലുള്ള ഒരു ഗ്രൂപ്പിന്റെ അഡ്മിനാണു തിരൂരിലെ പതിനഞ്ചുകാരന്‍.


സംസ്ഥാനത്താകെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കും വിധം ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ സന്ദേശം തയാറാക്കിയവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. തിരുവനന്തപുരം, കിളിമാനൂര്‍ സ്വദേശികളായ അഞ്ചു പേരാണ് മഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുളളത്. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ ആദ്യ വാട്‌സ്ആപ്പ് സന്ദേശം കിളിമാനൂര്‍ സ്വദേശിയാണ് പോസ്റ്റു ചെയ്തതെന്ന സംശയത്തിലാണ് ചോദ്യം ചെയ്യല്‍.


തീവ്രവര്‍ഗീയ സ്വഭാവമുളള സന്ദേശങ്ങള്‍ പടച്ചുവിടുന്ന വോയ്‌സ് ഓഫ് ട്രൂത്തിന്റെ നാലാം ഗ്രൂപ്പ് അഡ്മിന്റെ പ്രായം 16 വയസ് എന്നത് അന്വേഷണ ഉദ്യോഗസ്ഥരേയും ഞെട്ടിച്ചു. കേസില്‍ നിന്ന് രക്ഷപ്പെടാനാണോ 16 വയസുകാരനെ വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനാക്കിയതെന്ന് സംശയമുണ്ട്. നിരീക്ഷണത്തിലുളള കൂട്ടായി സ്വദേശിയായ 16 വയസുകാരന്റേയും കസ്റ്റഡിയില്‍ എടുത്ത മറ്റുളളവരുടേയും മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്ത് പരിശോധിച്ചു വരികയാണ്.

 

മറ്റൊരു അഡ്മിന്‍ വിദേശത്താണ്. വിദ്യാര്‍ഥി സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ സന്ദേശം പ്രചരിപ്പിച്ചതായി പോലീസ് പറയുന്നു. അപ്രഖ്യാപിത ഹര്‍ത്താലില്‍ അക്രമം നടത്തിയതിനു മേഖലയില്‍ 16 കുട്ടികള്‍ ഇതുവരെ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരെ ജുവനൈല്‍ ഹോമിലേക്കു മാറ്റിയിരിക്കുകയാണ്.


അതേസമയം, അപ്രഖ്യാപിത ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ പാലക്കാട് പുതുനഗരം പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ടു പേര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. പുതുനഗരം സ്വദേശികളായ മുഹമ്മദ് അന്‍സാരി, സുള്‍ഫിക്കര്‍ അലി, ഫിറോസ് ഖാന്‍, സിക്കന്ദര്‍ ബാഷ, കാജ ഹുസൈന്‍, നജിമുദ്ദീന്‍, സിറാജുദ്ദീന്‍, മുഹമ്മദാലി എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഏപ്രില്‍ 16നു നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി പ്രതികള്‍ കണ്ടാലറിയുന്ന മറ്റു പ്രതികളുമായി ചേര്‍ന്നു വഴി തടഞ്ഞെന്നും ബിജെപിയുടെ കൊടി നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കേസുണ്ട്.


നിയമ വിരുദ്ധം എന്നറിഞ്ഞുകൊണ്ടു പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്നു, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു, മതസ്പര്‍ധ വളര്‍ത്തി തുടങ്ങിയവ വകുപ്പുകളിലാണു കേസ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)