പ്രദേശത്തെ നടുക്കി ഗ്യാസ് ടാങ്ക് സ്‌ഫോടനം! ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക് മൂന്നു പേരെ കാണാതായി

Six dead,gas tanker blast, Uttar Pradesh's Bijnor

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വാതക ടാങ്ക് പൊട്ടിത്തെറിച്ച് ആറു മരണം. ആറ് പേര്‍ക്ക് പൊള്ളലേറ്റു. മൂന്ന് പേരെ കാണാതായി. ബിജ്‌നോറിലെ മോഹിത് പെട്രോകെമിക്കല്‍ ഫാക്ടറിയിലായിരുന്നു അപകടം. മീഥേന്‍ നിറച്ച ഗ്യാസ് ടാങ്കില്‍ അറ്റക്കുറ്റപ്പണി ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്.

ആറ് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തെ തുടര്‍ന്ന് മൃതദേഹങ്ങള്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലേക്ക് വരെ തെറിച്ചുപോയി. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. ടാങ്കിലെ വാതകം മാറ്റാതെ അറ്റക്കുറ്റപ്പണി നടത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)