ബിഷപ്പിനെതിരെയുള്ള പീഡനപരാതി ആദ്യം മുക്കിയത് മദര്‍ ജനറാള്‍, പരാതി കിട്ടിയില്ലെന്ന വാദം തെറ്റ്! ഗുരുതര ആരോപണങ്ങളുമായി സിസ്റ്റര്‍ അനുപമ

Sister anupama,  mother general

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പരാതി ലഭിച്ചട്ടില്ലെന്ന പരാതി തീര്‍ത്തും തെറ്റാണെന്ന് സിസ്റ്റര്‍. ബിഷപ്പിനെതിരെയുള്ള പരാതി മുക്കിയത് മദര്‍ ജനറാള്‍ തന്നെയായിരുന്നുവെന്ന് സിസ്റ്റര്‍ ആരോപിച്ചു. കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമയാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

2013 മെയ് അഞ്ചിന് ആദ്യം പീഡനം നടന്നുവെന്ന കന്യാസ്ത്രിയുടെ മൊഴി ജലന്ധര്‍ രൂപത തള്ളി. ഈ ദിവസം ബിഷപ്പ് കുറവലങ്ങാടില്ലായിരുന്നുവെന്ന് ആവര്‍ത്തിച്ചാണ് ജലന്ധര്‍ രൂപത ഇന്ന് പ്രസ്താവന ഇറക്കിയത്. കുറവിലങ്ങാട് മഠത്തില്‍ ബിഷപ്പ് അന്ന് ഉണ്ടായിരുന്നുവെന്നതിന് തെളിവ് ലഭിച്ചുവെന്ന അന്വേഷണസംഘത്തിന്റ വാദത്തെയും രൂപത തള്ളി. കന്യാസ്ത്രിയുടെ കയ്യിലിരിക്കുന്ന ലോഗ് ബുക്കിനെ തെളിവായി കാണരുതെന്നാണ് രൂപതയുടെ പ്രസ്താവനയിലെ സൂചന.

ബിഷപ്പ് ഒരിക്കലും കന്യാസ്തിക്കൊപ്പം ഒറ്റക്ക് ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും അന്വേഷണസംഘത്തിന്റ നിര്‍ണ്ണയയോഗദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ രൂപത വിശദീകരിക്കുന്നു. സഹപ്രവര്‍ത്തരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്ഥാനമൊഴിയാത്തതെന്ന് ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമെന്ന സൂചനയും നല്‍കി.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)