ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസണ്‍ അതീവ ഗുരുതരാവസ്ഥയില്‍; പ്രാര്‍ത്ഥനയോടെ കായികലോകം

Sir Alex Ferguson,Sports,Football,Manchester United

ലണ്ടന്‍: എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ പരിശീലകന്‍ എന്ന് പേരെടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസണ്‍ അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഫെര്‍ഗൂസണെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

മാഞ്ചസ്റ്ററിന്റെ ഇതിഹാസ പരിശീലകനായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷം മുമ്പാണ് ക്ലബിന്റെ മാനേജര്‍ സ്ഥാനത്തു നിന്ന് ഫെര്‍ഗൂസണ്‍ വിരമിച്ചത്. തങ്ങളുടെ മുന്‍ മാനേജരുടെ അസുഖ വിവരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

അലക്സ് ഫെര്‍ഗൂസണെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയ വിജയകരമായിരുന്നു. എന്നാല്‍ അദേഹത്തിന് തീവ്രപരിചരണം ആവശ്യമാണെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറിയിച്ചു. അതേസമയം വിഷയത്തില്‍ സ്വകാര്യത മാനിക്കണമെന്ന് അദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചതായും യുണൈറ്റഡ് കൂട്ടിച്ചേര്‍ത്തു.


2013 മേയിലാണ് ഫെര്‍ഗൂസണ്‍ യുണൈറ്റഡ് പരിശീലക സ്ഥാനമൊഴിയുന്നത്. 1986 മുതല്‍ 26 വര്‍ഷക്കാലം യുണൈറ്റഡിനെ അദ്ദേഹം പരിശീലിപ്പിച്ചു. 13 പ്രീമിയര്‍ ലീഗ് കിരീടം അടക്കം 38 ട്രോഫികള്‍ ഫെര്‍ഗൂസന്റെ പരിശീലന മികവില്‍ യുണൈറ്റഡ് സ്വന്തമാക്കി. കഴിഞ്ഞ ഞായറാഴ്ച ഓള്‍ഫ് ട്രഫോര്‍ഡില്‍ നടന്ന ആഴ്സണല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോരാട്ടത്തിന് സാക്ഷിയായി ഫെര്‍ഗൂസണ്‍ ഉണ്ടായിരുന്നു. അന്ന് ആഴ്സണ്‍ വെംഗറിന് ക്ലബിന്റെ ഉപഹാരവും അദ്ദേഹം സമ്മാനിച്ചിരുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)